വീടുകളില്‍ നിന്നും അകലെയായിരിക്കുന്ന ഉപഭോക്താക്കളെ സാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങളുടെ വീടുകളെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന സേവനമായ എക്സ് സേഫ് അവതരിപ്പിച്ച് എയര്‍ടെല്‍. മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ 40 നഗരങ്ങളില്‍ എക്സ് സേഫ് (Xsafe) ഇപ്പോള്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് https://www.airtel.in/xsafe സന്ദര്‍ശിച്ച് അല്ലെങ്കില്‍ എയര്‍ടെല്‍ താങ്ക്സ് ആപ്പില്‍ ലോഗിന്‍ ചെയ്ത് എക്സ് സേഫ് ഉപകരണങ്ങള്‍ ബുക്ക് ചെയ്യാം.
360ഡിഗ്രി കാഴ്ച നല്‍കുന്നതും മോഷന്‍ ഡിറ്റക്ഷന്‍ ഫീച്ചര്‍ ഉള്ളതുമായ ആധുനിക ക്യാമറകള്‍ ചലനവുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ടെത്തിയാല്‍ ആപ് തത്സമയ അലേര്‍ട്ടുകള്‍ നല്‍കും. അത് നല്കുന്ന അറിയിപ്പുകളിലൂടെ ഉപഭോക്താവിന് ആവശ്യമുള്ളപ്പോഴെല്ലാം കാണാനുള്ള ഫീഡും ഇത് പിടിച്ചെടുക്കും. മുഴുവന്‍ ദിവസത്തെ ഫീഡിലൂടെ കടന്നുപോകുന്നതിനുപകരം എയര്‍ടെല്ലിന്റെ സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ആപ് വഴി എപ്പോള്‍ വേണമെങ്കിലും വിഡിയോ വീണ്ടെടുക്കാം. പൂര്‍ണമായ സ്വകാര്യത ഉറപ്പാക്കുന്ന എക്സ്മു സേഫ് സേവനം പൂര്‍ണമായും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്.
'ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന ആശങ്കകള്‍ ഞങ്ങള്‍ നിരന്തരം ശ്രദ്ധിക്കുന്നുണ്ട്. പാന്‍ഡെമിക്കിനു ശേഷം, ഉപഭോക്താക്കള്‍ പങ്കുവച്ച പ്രധാന ആശങ്കകളിലൊന്നാണ് അവര്‍ വീട്ടില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍ പ്രിയപ്പെട്ടവരുടെ സുരക്ഷയും ക്ഷേമവും. ഈ ആശങ്കക്കുള്ള മികച്ച പരിഹാരമാണ് എക്സ് സേഫ്. ഇത് എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന, എന്‍ഡ്-ടു-എന്‍ഡ് ഹോം നിരീക്ഷണ സംവിധാനമാണ്. അത് ഉപഭോക്താക്കളെ അവരുടെ പ്രിയപ്പെട്ടവരെ നിരീക്ഷിക്കാന്‍ അനുവദിക്കുന്നു. ക്യാമറയിലെ ടു-വേ കമ്മ്യൂണിക്കേഷന്‍ സംവിധാനത്തിലൂടെ അവര്‍ എവിടെയായിരുന്നാലും വീട്ടിലിരിക്കുന്നവരോട് സംസാരിക്കാനും സാധിക്കും.'' - ഭാരതി എയര്‍ടെല്ലിന്റെ ഹോംസ് സിഇഒ വീര്‍ ഇന്ദര്‍ നാഥ് പറഞ്ഞു.
അത്യാധുനിക ക്യാമറകള്‍ കൂടാതെ, ഓരോ ഉപഭോക്താവിനും എയര്‍ടെലിന്റെ വിദഗ്ധരില്‍ ഒരാളില്‍ നിന്ന് സൗജന്യ കണ്സള്ട്ടേഷന് ലഭിക്കും. കൂടാതെ, ഉപഭോക്താക്കള്‍ക്ക് എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ടെല്‍ എക്സ് സേഫ് ആപ്പും എയര്‍ടെല്‍ ഇന്‍സ്റ്റാളേഷനും വില്പനാനന്തര സേവനങ്ങളും ലഭിക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചു.






