ജിയോഫോണ്‍ നെക്സ്റ്റ് മികച്ച ഓഫറില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിയ്ക്കുന്നത്. ജിയോഫോണ്‍ നെക്സ്റ്റ് ലോഞ്ച് ചെയ്തത് 6,499 രൂപ വിലയിലാണ്. ഇപ്പോള്‍ ഈ ഫോണ്‍ 4,499 രൂപയ്ക്ക് സ്വന്തമാക്കാം. നിങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ എവിടെയെങ്കിലും വച്ചിരിക്കുന്ന ഫോണുകള്‍ എക്സ്ചേഞ്ച് ചെയ്ത് ഈ ഡിവൈസ് 2000 രൂപ കിഴിവില്‍ നേടാം.
4ജി എല്‍ടിഇ സപ്പോര്‍ട്ടുള്ള ജിയോഫോണ്‍ നെക്സ്റ്റില്‍ ഡ്യൂവല്‍ സിം കാര്‍ഡ് സ്ലോട്ടുകളാണ് ഉള്ളത്. നാനോ സിം കാര്‍ഡാണ് ഇതില്‍ ഉപയോഗിക്കുന്നത്. വൈഫൈ, ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയും ഫോണിലുണ്ട്. മൈക്രോ യുഎസ്ബി, 3.5എംഎം ഓഡിയോ ജാക്ക്, ഒടിജി പോര്‍ട്ട് തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളും ആക്സിലോമീറ്റര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിങ്ങനെയുള്ള ഓണ്‍ബോര്‍ഡ് സെന്‍സറുകളുമുണ്ട്. ആന്‍ഡ്രോയിഡ് ബേസ്ഡ് പ്രഗതി ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ജിയോഫോണ്‍ നെക്സ്റ്റില്‍ 5.45 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്. ഇതൊരു എച്ച്ഡി+ ഡിസ്പ്ലെയാണ്. 720 x 1440 റസലൂഷനുള്ള ഈ ഡിസ്പ്ലെയ്ക്ക് കോര്‍ണിങ് സ്റ്റോറേജുമുണ്ട്. അഡ്രിനോ 308 ജിപിയുവാണ് ഡിവൈസിലുള്ളത്. ഡിവൈസിലെ സ്റ്റോറേജ് 512 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാനായി ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്.
ഒരു പിന് ക്യാമറയും ഒരു ഫ്രണ്ട് ക്യമറയുമാണ് ജിയോഫോണ്‍ നെക്സ്റ്റിലുള്ളത്. 13 എംപിയാണ് പിന് ക്യാമറ. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. പിന് ക്യാമറയില്‍ ഓട്ടോഫോക്കസ് സപ്പോര്‍ട്ടുള്ള എഫ്1.4 ലെന്‍സാണ് ഉള്ളത്. പിന്നില്‍ എല്‍ഇഡി ലൈറ്റും നല്‍കിയിട്ടുണ്ട്. എച്ച്ഡിആര്‍ മോഡ്, നൈറ്റ് മോഡ്, പോര്‍ട്രൈറ്റ് മോഡ്, ഫോട്ടോ, വീഡിയോ, ട്രാന്‍സലേറ്റ് എന്നിവയെല്ലാം ഈ ക്യാമറ സെറ്റപ്പിന്റെ സവിശേഷതകളാണ്. 1080പി 30എഫ്പിഎസില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്ന ക്യാമറകളാണ് ഇവ.






