
ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രണ്‍ തങ്ങളുടെ പുത്തന്‍ ഒലി കണ്‍സെപ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ്. വാഹനത്തിന് 4.2 മീറ്റര്‍ നീളവും 1.9 മീറ്റര്‍ വീതിയും 1.65 മീറ്റര്‍ ഉയരവുമുണ്ട്, ഇത് ഒരു വര്‍ക്കിംഗ് കണ്‍സെപ്റ്റ് എന്ന നിലയിലാണ് കമ്പനി പരിചയപ്പെടുത്തിയത്. വാഹനത്തിന്റെ ടോപ്പ് സ്പീഡ് മണിക്കൂറില്‍ 110 കിലോമീറ്ററായി നിയന്ത്രിക്കപ്പെടും. കൂടാതെ 23 മിനിറ്റിനുള്ളില്‍ ബാറ്ററി പായ്ക്ക് 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യുന്നതിന് അത്യാധുനികമായ ഒരു ഫാസ്റ്റ് ചാര്‍ജിംഗ് സിസ്റ്റവും ഇതിനുണ്ടാകും.
വെഹിക്കിള്‍-ടു-ലോഡ്, വെഹിക്കിള്‍-ടു-ഗ്രിഡ് ചാര്‍ജിംഗ് സാധ്യതകളുള്ള സിട്രണ്‍ ഒലി വെര്സറ്റൈലും കണ്വന്ഷണലുമാണ്. 3.6 kW പവര്‍ സോക്കറ്റ് ഔട്ട്പുട്ട് കാരണം, ഇതിന് 3000 -വാട്ട് ഇലക്ട്രിക്കല്‍ ഉപകരണത്തിന് ഏകദേശം അര ദിവസത്തേക്ക് പവര്‍ നല്‍കാനാകും. പ്രൊഡക്ഷന്‍ പതിപ്പ് കണ്‍സെപ്റ്റിന്റെ ടോണ്‍-ഡൗണ്‍ പതിപ്പായിരിക്കും, ഒരു അപ്പ്റൈറ്റ് ഫ്രണ്ട് ഫാസിയാണ് ഒലിക്ക് ലഭിക്കുന്നത്. റെഡ് നിറത്തില്‍ ഫിനിഷ് ചെയ്ത സിട്രണ്‍ ഷെവ്റോണ്‍ ലോഗോയും വിവിധ ബോഡി പാനലുകളില്‍ റെഡ് ആക്സന്റുകളും നമുക്ക് ഇതില്‍ കാണാന്‍ സാധിക്കും.
അമിയെ അടിസ്ഥാനമാക്കിയുള്ള ത്രീ-ഡോര്‍ സിട്രണ്‍ ഒലിയില്‍, ബള്‍ക്കി ഫെന്‍ഡറുകളും ദീര്‍ഘചതുരാകൃതിയിലുള്ള വിംഗ് മിററുകളും C -ആകൃതിയിലുള്ള ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും ഫ്ലാറ്റ് റൂഫില്‍ ബ്ലാക്ക് റെയിലുകളും വിന്‍ഡ്ഷീല്‍ഡിന് തിക്ക് റെഡ് ഫ്രെയിമുമുണ്ട്. ബോഡി വര്‍ക്കുകള്‍ക്കും മെറ്റീരിയലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുമായി സിട്രണ്‍ പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്, കൂടാതെ നാച്ചുറല്‍ റബ്ബര്‍, സണ്‍ഫ്ലവര്‍ ഓയില്‍ തുടങ്ങിയ സുസ്ഥിര വസ്തുക്കളെ അവതരിപ്പിക്കുന്ന പ്രത്യേകമായി വികസിപ്പിച്ച ഗുഡ്ഇയര്‍ ടയറുകള്‍ വരെയാണ് വാഹനത്തില്‍ വരുന്നത്.






