
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് EQS 580 EV ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രാദേശികമായി അസംബിള്‍ ചെയ്ത മെര്‍സിഡീസ് EQS 580 4Matic-ന്റെ എക്സ്-ഷോറൂം വില 1.55 കോടി രൂപയാണ്. മെര്‍സിഡീസ് EQS 580 -ല്‍ 107.8 kWh ബാറ്ററി പായ്ക്കുണ്ട്, അത് ഓരോ ആക്സിലിലും ഒന്ന് എന്ന നിലയില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്ക് കരുത്ത് നല്കുന്നു. ഈ രണ്ട് മോട്ടോറുകളുടെയും സംയോജിത ഔട്ട്പുട്ട് 516 bhp പവറും, 855 Nm torque ഉം ആണ്. ഇത് EQS 580 -യെ 100 കിലോമീറ്റര്‍ വേഗത 4.3 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാന്‍ സഹായിക്കുന്നു.
മണിക്കൂറില്‍ 210 കിലോമീറ്ററാണ് ഇലക്ട്രിക് സെഡാന്റെ പരമാവധി വേഗത. മെര്‍സിഡീസ് EQS 580 -യുടെ വമ്പന്‍ ബാറ്ററി പായ്ക്ക്, ഒരൊറ്റ ചാര്‍ജില്‍ 676 കിലോമീറ്റര്‍ എന്ന WLTP സര്‍ട്ടിഫൈഡ് റേഞ്ച് നല്കുന്നു, ഇലക്ട്രിക് സെഡാന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് 0.20 ആണ്, ഇത് ലോകത്തില്‍ നിലവിലുള്ള ഒരു പ്രൊഡക്ഷന്‍ കാറില്‍ ഏറ്റവും താഴ്ന്നതാണ്. മെര്‍സിഡീസ് EQS -ന്റെ ബാറ്ററി പാക്ക് 200 kW വരെ വേഗതയില്‍ DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. 200 kW DC ഫാസ്റ്റ് ചാര്‍ജറിലേക്ക് പ്ലഗ് ഇന്‍ ചെയ്യുമ്പോള്‍, EQS അതിന്റെ ബാറ്ററി പാക്ക് 10 മുതല്‍ 80 ശതമാനം വരെ 31 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യും.
വീട്ടിലെ 7.4 kW AC ചാര്‍ജിംഗ് ബോക്സില്‍ പ്ലഗ് ചെയ്യുമ്പോള്‍ EQS -ന്റെ വലിയ ബാറ്ററി പായ്ക്ക് 10 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് കൈവരിക്കാന്‍ 15 മണിക്കൂറും 30 മിനിറ്റും എടുക്കും. വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന 11 kW AC ബോക്സിലേക്ക് കണക്റ്റ് ചെയ്യുമ്പോള്‍ ചാര്‍ജിംഗ് സമയം 10 മണിക്കൂറായി കുറയുന്നു. EVA എന്ന് വിളിക്കപ്പെടുന്ന കാര്‍ നിര്‍മ്മാതാക്കളുടെ ബെസ്പോക്ക് വലിയ EV പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള EQ ഇലക്ട്രിക് സബ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ കാറാണ് മെര്‍സിഡീസ് EQS സെഡാന്. മെര്‍സിഡീസ് EQS ഇലക്ട്രിക് സെഡാന് 5,216 mm നീളവും 1,926 mm വീതിയും 1,512 mm ഉയരവുമുണ്ട്. കൂടാതെ EQS -ന് 3,210 mm വീല്‍ബേസും 2,585 കിലോഗ്രാം ഭാരവുമുണ്ട്.






