മുപ്പതാം വാര്‍ഷികത്തില്‍ ഭാര്യ മിഷേലിന് ആശംസകളുമായി ബറാക് ഒബാമ. മനോഹരമായ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടയിരുന്നു ഒബാമ മിഷേലിന് ആശംസകള്‍ നേര്‍ന്നത്. ചിത്രങ്ങള്‍ക്കൊപ്പം ഹൃദ്യമായ കുറിപ്പും ഒബാമ പങ്കുവെച്ചു.
മൂന്നുവര്‍ഷത്തെ ഡേറ്റിങ്ങിനു ശേഷം 1992 ഒക്ടോബര്‍ 3 നായിരുന്നു ഒബാമയുടെയും മിഷേലിന്റെയും വിവാഹം. മുപ്പത് വര്‍ഷത്തിനു ശേഷം അതുപോലെ തന്നെയാണ് എന്നായിരുന്നു ഒബാമ കുറിച്ചത്. അടുത്തിടെ ബീച്ചില്‍ വെച്ചെടുത്ത ഒരു ചിത്രവും വിവാഹ ദിവസം എടുത്ത മറ്റൊരു ചിത്രവുമാണ് ഒബാമ പങ്കുവെച്ചത്. ‘മീഷേ മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും നീ അതുപോലെ തന്നെയാണ് ഒരുമാറ്റവും ഇല്ല. എനിക്ക് വിശ്വസിക്കാനാകുന്നില്ല. ആ ദിവസം എനിക്കു ലഭിച്ചത് ഒരു ഭാഗ്യമാണ്. ഇതിലും മികച്ച ഒരു ജീവിത പങ്കാളിയെ എനിക്ക് ലഭിക്കാനില്ല. പ്രീയപ്പെട്ടവളെ ആശംസകള്‍’- എന്നാണ് ഒബാമ കുറിച്ചത്.

ഭര്‍ത്താവിന്റെ സ്നേഹാശംസകള്‍ക്കു മിഷേലിന്റെ മറുപടിയും എത്തി. ഒരുപാട് സ്നേഹമുളളയാള്ക്ക് സന്തോഷത്തോടെ ആശംസകള്‍ നേരുന്നു. ഈ മുപ്പതു വര്‍ഷം അതിസാഹസികമായി എനിക്കൊപ്പം നിന്നതില്‍ നന്ദി. ജീവിതാവസാനം വരെ എനിക്കൊപ്പം ഉണ്ടാകണം. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു- മിഷേല്‍ കുറിച്ചു. പോസ്റ്റിനു താഴെ ഇരുവര്‍ക്കും ആശംസകളുമായി നിരവധി കമന്റുകളും എത്തി.

Comments