തിരുവനന്തപുരം: വീട് നിര്‍മ്മിച്ചതിന്റെ കുടിശിക നല്‍കിയില്ലെന്ന് കാണിച്ച് തെങ്ങിന് മുകളില്‍ കയറി കോണ്‍ട്രാക്ടറുടെ ആത്മഹത്യാഭീഷണി. പാലിയോട് സ്വദേശി സുരേഷ് ആണ് വീട്ടുടമയുടെ വീടിനു മുന്നിലെ തെങ്ങില്‍ കയറി ഭീഷണി മുഴക്കുന്നത്.
കുടിശികയായ അഞ്ച് ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നാണ് സുരേഷിന്റെ ആവശ്യം. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും അനുനയ ശ്രമം നടത്തുന്നുണ്ടെങ്കിലും സുരേഷ് വഴങ്ങുന്നില്ല. പണം നല്‍കാമെന്ന വീട്ടുടമസ്ഥന്റെ ഉറപ്പ് ഇവര്‍ നല്‍കിയെങ്കിലും ഇത്തരം ഉറപ്പ് പല തവണ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പണം നല്‍കിയിട്ടില്ലെന്ന് സുരേഷ് പറയുന്നു. ഇനി ഉറപ്പല്ല, പണമാണ് വേണ്ടതെന്നാണ് സുരേഷ് പറയുന്നത്.






