
പുതിയ കാര്‍ സ്വന്തമാക്കി കീര്‍ത്തി സുരേഷ്. ആഡംബര കാര്‍ നിര്‍മാതാക്കളായ BMW -ല്‍ നിന്നുളള 6 സീറ്റര്‍ എസ്യുവിയായ X7 ആണ് കീര്‍ത്തി സ്വന്തമാക്കിയത്. വാഹനത്തിന്റെ പ്രാരംഭ വില 1.17 കോടി രൂപ മുതലാണ്.
മൂന്ന് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. ലക്ഷ്വറി എസ്യുവി ഒന്നിലധികം കളര്‍ ഓപ്ഷനുകളിലാണ് വിപണിയില്‍ എത്തുന്നത്. ബ്ലാക്ക് സഫയര്‍, മിനറല്‍ വൈറ്റ്, ടെറ ബ്രൗണ്‍, ഫൈറ്റോണിക് ബ്ലൂ, ആര്‍ട്ടിക് ഗ്രേ ബ്രില്ലിയന് ഇഫക്റ്റ് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.
കീര്‍ത്തി ഫൈറ്റോണിക് ബ്ലൂ കളര്‍ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എസ്യുവിക്ക് ആഡംബര സവിശേഷതകളും സുഷിരങ്ങളുള്ള ലെതര്‍ അപ്ഹോള്‍സ്റ്ററിയും ഉള്ള ഒരു പ്രീമിയം ക്യാബിനാണ് ലഭിക്കുന്നത്. സാങ്കേതികവിദ്യയെക്കുറിച്ച് പറയുകയാണെങ്കില്‍, എസ്യുവിക്ക് ഒരു ബില്‍റ്റ്-ഇന്‍ ഹെഡ്സ്-അപ്പ്-ഡിസ്പ്ലേ (HUD) ഉള്ള 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍ ലഭിക്കുന്നു.
ബിഎംഡബ്ല്യു X7-ന്റെ സവിശേഷതകളെ കുറിച്ച് കൂടുതല്‍ സംസാരിക്കുമ്പോള്‍ ഇതിന് ജെസ്റ്റര്‍ കണ്ട്രോള് ലഭിക്കുന്നു. ലെയ്ന്‍ മോണിറ്ററിംഗ്, സെല്‍ഫ്-ലെവലിംഗ് അഡാപ്റ്റീവ് സസ്പെന്ഷന്, ആംബിയന്റ് ലൈറ്റിംഗ്, നാല്-സോണ്‍ ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം എന്നിവയും ഈ വാഹനത്തില്‍ ലഭിക്കും.
ബിഎംഡബ്ല്യു X7 ഇരട്ട ടര്‍ബോചാര്‍ജ്ഡ് 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ എഞ്ചിനിലാണ് വിപണിയില്‍ എത്തുന്നത്. എഞ്ചിന് കണക്കുകള്‍ നോക്കുമ്പോള്‍ ഈ യൂണിറ്റ് പരമാവധി 335 bhp കരുത്തും 450 Nm-ന്റെ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എസ്യുവിയുടെ നാല് ചക്രങ്ങളിലേക്കും പവര്‍ കൈമാറുന്ന 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്.
വാഹനത്തിന് ബ്ലൈന്‍ഡ് സ്പോട്ട് വാര്‍ണിംഗ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് പാരലല്‍ പാര്‍ക്കിംഗ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് എന്നിവയും ലഭിക്കുന്നുണ്ട്.






