ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ചൈനീസ് കമ്പനിയായ BYD. ഇപ്പോള്‍ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ അറ്റോ 3 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് BYD. ഒറ്റ ചാര്‍ജില്‍ 521 കിലോമീറ്റര്‍ റേഞ്ച് നല്കാന് അറ്റോ 3ക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
BYD-യുടെ ഇ-പ്ലാറ്റ്ഫോം 3.0-ആണ് ഫൈവ് സീറ്ററിന് നല്‍കിയിരിക്കുന്നത്. ഇതിന് 201 bhp പവര്‍ ഔട്ട്പുട്ടും 310 Nm ടോര്‍ക്കും ഉണ്ട്. 60.48 kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്ന കാര്‍ 7.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. കേവലം 50 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കൂടാതെ സാധാരണ ഇവികളിലെ പോലെ സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷനും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. റൊട്ടേറ്റബ്ള് 12.8 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, പിഎം 2.5 എയര്‍ ഫില്‍ട്ടര്‍, വണ്‍-ടച്ച് ഇലക്ട്രിക് ടെയില്‍ഗേറ്റ്, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ടിപിഎംഎസ്, ഏഴ് എയര്‍ബാഗുകള്‍, എന്‍എഫ്സി കാര്‍ഡ് കീ, വെഹിക്കിള്‍ ടു ലോഡ് ഒരു പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS ടെക് (AEB, LDW, LDP), 8 സ്പീക്കര്‍ ഓഡിയോ, വോയ്സ് കണ്ട്രോള്, LED ഹെഡ്ലാമ്പുകളും ടെയില്‍ലാമ്പുകളും, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, CN 95 എയര്‍ ഫില്‍റ്റര്‍, ഒരു ഡിജിറ്റല്‍ ക്ലസ്റ്റര്‍ തുടങ്ങിയവ എന്നിവ ഉള്‍പ്പെടുന്നതാണ് അറ്റോ 3ന്റെ ഫീച്ചര്‍ ലിസ്റ്റുകള്‍.
പ്രാരംഭ ടോക്കണ്‍ തുക 50,000 രൂപ നല്കി ഇവി ബുക്ക് ചെയ്യാം. ആദ്യ 500 യൂണിറ്റുകളുടെ ഡെലിവറികള്‍ 2023 ജനുവരി മുതല്‍ ആരംഭിക്കും. വില അടുത്ത മാസമായിരിക്കും വില പ്രഖ്യാപിക്കുക. എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി, ടാറ്റ നെക്സോണ്‍ ഇവി മാക്സ് എന്നിവയാണ് അറ്റോ3യുടെ എതിരാളികള്‍. ബോള്‍ഡര്‍ ഗ്രേ, പാര്‍ക്കര്‍ റെഡ്, സ്കൈ വൈറ്റ്, സര്‍ഫ് ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ എസ്യുവി ലഭ്യമാകും.






