
ഇന്ത്യയില്‍ എസ്-പ്രസോയുടെ S-സിഎന്‍ജി വേരിയന്റ് അവതരിപ്പിച്ച് നിര്‍മാതാക്കളായ മാരുതി സുസുക്കി. എസ്-പ്രസോയുടെ പുതിയ സിഎന്‍ജി പതിപ്പിന് 5.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. LXI S-CNG, VXI S-CNG എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യത്തേതിന് 5.90 ലക്ഷം രൂപയാണ് വിലയെങ്കില്‍, രണ്ടാമത്തേത് നിങ്ങള്‍ക്ക് 6.10 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലും ലഭ്യമാണ്.
1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ VVT പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് ഇതിന് പവര്‍ ലഭിക്കുന്നത്. സിഎന്‍ജിയില്‍ ഈ യൂണിറ്റ് 5,300 rpm-ല്‍ പരമാവധി 56.69 bhp കരുത്തും 3,400 rpm-ല്‍ 82.1 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രമാണ് പവര്‍ട്രെയിന്‍ ജോടിയാക്കിയിരിക്കുന്നത്. മാരുതി സുസുക്കി എസ്-പ്രസോ S-സിഎന്‍ജിക്ക് കിലോയ്ക്ക് 32.73 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. സെഗ്മെന്റില്‍ വളരെ ജനപ്രീയമായ മോഡലാണ് എസ്-പ്രസോ. സിഎന്‍ജി വേരിയന്റ് എത്തുന്നത് വാഹനത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
എസ്-പ്രസോ S-സിഎന്‍ജി അതിന്റെ അതിശയകരമായ ഇന്ധനക്ഷമതയും മികച്ച പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പാണെന്ന് പുതിയ ലോഞ്ചിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.






