
ഇന്ത്യയില്‍ റെഡ്മിയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ റെഡ്മി എ1+ അവതരിപ്പിച്ചു. റെഡ്മിയുടെ ബജറ്റ് സ്മാര്‍ട് ഫോണ്‍ റെഡ്മി എ1 ന്റെ നവീകരിച്ച പതിപ്പാണിത്. റെഡ്മി എ1+ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 6,999 രൂപയാണ് വില. 3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് മോഡലിന് 7,999 രൂപയുമാണ് വില. കറുപ്പ്, നീല, ഇളം പച്ച എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
റെഡ്മി എ1+ ഇന്ത്യയ്ക്ക് വേണ്ടി നിര്‍മിച്ചതാണെന്ന് ചൈനീസ് ബ്രാന്‍ഡ് അവകാശപ്പെട്ടു. 1600 x 720 എച്ച്ഡി+ സ്ക്രീന്‍ റെസലൂഷനും 20:9 ആസ്പെക്റ്റ് റേഷ്യോയുള്ള 6.52-ഇഞ്ച് എച്ച്ഡി+ ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയുമായാണ് റെഡ്മി എ1+ വരുന്നത്. റെഡ്മി ഫോണിന് 3 ജിബി വരെ റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജും ജോടിയാക്കിയ മെഡിയടെക് ഹീലിയോ എ22 ആണ് പ്രോസസര്‍. ഇത് മൈക്രോ എസ്ഡി കാര്‍ഡ് വഴി 1ടിബി വരെ വികസിപ്പിക്കാം. റിയല്‍മി സി363, പോകോ സി31, മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള വില കുറഞ്ഞ സ്മാര്‍ട് ഫോണുകളുമായാണ് റെഡ്മി എപ്ലസ് മല്‍സരിക്കുക.
