
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സ്നേഹ. മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ സ്നേഹ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടേയും പ്രിയ താരമാണ് സ്നേഹ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് സ്നേഹ. താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. നടൻ പ്രസന്നയാണ് സ്നേഹയുടെ ഭർത്താവ്. ഇടയ്ക്കിടെ കുടുംബത്തിനൊപ്പമുള്ള മനോഹര ചിത്രങ്ങളുമായി സ്നേഹ എത്താറുണ്ട്. തന്റെ സിനിമ കുടുംബ വിശേഷങ്ങളും സ്നേഹ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്
സൂര്യാസ്തമയവും നിലാവും ആസ്വദിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് സ്നേഹ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മേക്കപ്പൊന്നുമില്ലാതെ സിംപിൾ ലുക്കിലാണ് സ്നേഹയെ ചിത്രങ്ങളിൽ കാണാനാവുക. ഇപ്പോഴും സ്നേഹയേ കാണാൻ എന്തൊരു ഭംഗിയാണെന്നാണ് ചിത്രം കണ്ട ആരാധകർ പറയുന്നത്. ഫോട്ടോയിൽ കാണുന്ന പ്രകൃതി പോലെ തന്നെ സ്നേഹയേ കാണാനും കൂടുതൽ ഭംഗിയായിരിക്കുന്നു എന്നും ചിലർ പറയുന്നു.






