
കണ്ണൂര്‍: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോവിഡ് കിറ്റുകള്‍ വാങ്ങിയത് സുതാര്യമായാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സര്‍ക്കാരിന്റെ ഭാഗമായാണ് കിറ്റുകള്‍ വാങ്ങിയത്. ജനങ്ങളുടെ ജീവന് രക്ഷിക്കാനാണത്. അതില്‍ മുഖ്യമന്ത്രി അറിഞ്ഞോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇക്കാര്യങ്ങള്‍ ലോകായുക്തയെ അറിയിക്കുമെന്നും അവര്‍ കണ്ണൂരില്‍ പറഞ്ഞു.






