തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്നയാളാണ് നയന്‍സ്. ഇതുവരെ ചെയ്യാത്ത ഒരു വേഷവുമായാണ് നയന്‍സ് ഇത്തവണ എത്തുന്നത്. കുറ്റാന്വേഷകയായാണ് ചിത്രത്തില്‍ താരം വേഷമിടുന്നത്. അജയ് ഗണമുത്തുവാണ് ചിത്രത്തിന്റെ സംവിധായകന്.
ഒരു തട്ടിക്കൊണ്ടു പോകലും അതേത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ആധാരം. എന്നാല്‍ ചിത്രത്തില്‍ മറ്റേതെങ്കിലും താരങ്ങള്‍ ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
താരം ഇപ്പോള്‍ അധര്‍വ നായകനാകുന്ന ഇമയിക നൊടികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്. ചിത്രത്തില്‍ സംവിധായകന് ഗൗതം മേനോന് അതിഥിതാരമായി എത്തുന്നു എന്നതരം വാര്‍ത്തകളും വന്നിരുന്നു. എന്തുതന്നെ ആയാലും ചിത്രം പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് നയന്‍സിന്റെ ആരാധകര്‍.






