
കേദാര്‍നാഥ്: ഉത്തരാഖണ്ഡിലെ പ്രശ്സ്ത തീര്‍ഥാടന കേന്ദ്രമായ കേദാര്‍നാഥിനു സമീപം ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ആറ് മരണം. പൈലറ്റും അഞ്ച് തീര്‍ഥാടകരുമാണ് മരിച്ചത്. ഫട്ട ഗ്രാമത്തിലെ ഗരുഡ് ഛട്ടിക്ക് സമീപമാണ് ഇന്നു രാവിലെ 11.45 ഓടെ അപകടമുണ്ടായത്. ആറ് പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.
കേദാര്‍നാഥില്‍ എത്തുന്നതിനു മൂന്നു കിലോമീറ്റര്‍ മൂന്‍പായിരുന്നു അപകടം. ആര്യന് ഏവിയേഷന്റെ ബെല്‍ -407 ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്.
രക്ഷാസംഘം സ്ഥലത്തെത്തിയതായി രുദ്രപ്രയാഗ് പോലീസ് അറിയിച്ചു. അപകടകാരണം ഇതുവരെ വ്യക്തമല്ല. മൂടല്‍മഞ്ഞും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
https://publish.twitter.com/?url=https://twitter.com/ANI/status/1582262625114546177







Comments