
ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ സീരീസ് ഹാന്‍ഡ്സെറ്റുകള്‍ക്ക് പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി. ഐഒഎസ് 16ന്റെ സിം ബഗ് ഐഫോണ്‍ 14 ഉപയോക്താക്കളെ ബാധിക്കുന്നതായാണ് ആപ്പിള്‍ സമ്മതിച്ചത്. ഇത് ഹാര്ഡ്വെയര് പ്രശ്നമൊന്നുമല്ലെന്നും സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കളോട് നിര്‍ദേശിക്കുകയും ചെയ്തു.
ഐഫോണ്‍ 14 സീരീസിന്റെ ഹാന്‍ഡ്സെറ്റുകളില്‍ 'സിം പിന്തുണയ്ക്കുന്നില്ല' എന്ന ഒരു സന്ദേശം വരുന്നുണ്ടെന്നാണ് ആപ്പിള്‍ സമ്മതിച്ചതെന്ന് മാക്റൂമേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോപ്പ്-അപ്പ് സന്ദേശം വന്നു കഴിഞ്ഞാല്‍ സ്മാര്‍ട് ഫോണ്‍ പൂര്‍ണമായും സ്റ്റക്കാകും. പ്രശ്നം അന്വേഷിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. iOS 16 അപ്ഡേറ്റിലെ മറ്റൊരു ബഗ് ആപ്പിള്‍ പരിഹരിച്ചിരുന്നു. ഇത് ചില ഉപഭോക്താക്കളെ പുതിയ ഐഫോണ്‍ 14 ഹാന്‍ഡ്സെറ്റുകള്‍ ആക്ടിവേറ്റ് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. iOS 16.0.1 അപ്ഡേറ്റ് വഴി പുതിയ ഐഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന ആക്ടിവേഷന് അല്ലെങ്കില്‍ മൈഗ്രേഷന്‍ പ്രശ്നങ്ങളാണ് പരിഹരിച്ചത്.






