ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീന് ആവശ്യപ്പെട്ടു. മുത്തലാഖുമായി ബന്ധപ്പെട്ട് അലഹബാദ് കോടതി വിധിയില്‍ പ്രതികരിക്കുന്നതിനിടയിലാണ് തസ്ലീമ ഇക്കാര്യം ആവശ്യപ്പെട്ടത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന അല്ഹബാദ് കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്നും തസ്ലീമ പറഞ്ഞു.
മുത്തലാഖ് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു വ്യക്തിനിയമവും ഭരണഘടനയ്ക്ക് മുകളിലല്ല എന്ന് കോടതി വ്യക്തമാക്കി.
മുത്തലാഖ് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു വ്യക്തിനിയമവും ഭരണഘടനയ്ക്ക് മുകളിലല്ല എന്ന് കോടതി വ്യക്തമാക്കി.

Comments