ഇന്ത്യയില്‍ ഒപ്പോയുടെ പുതിയ ഹാന്‍ഡ്സെറ്റ് ഒപ്പോ എ17കെ അവതരിപ്പിച്ചു. പുതിയ ഹാന്‍ഡ്സെറ്റ് ഒപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ 10,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിംഗിള്‍ 3 ജിബി റാമിലും 64 ജിബി സ്റ്റോറേജിലും മാത്രമേ ഇത് ലഭ്യമാകൂ. ബ്ലാക്ക്, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ വരുന്നത്. ഏകദേശം ഒപ്പോ എ17ന് സമാനമാണ് ഒപ്പോ എ17കെയും. രണ്ട് ഫോണുകളും ഡിസൈനിന്റെ കാര്യത്തില്‍ സമാനമാണ്.
ഈ മാസം ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ച ഒപ്പോ A17 ന് 12,499 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉണ്ട്. ഇതും രണ്ട് നിറങ്ങളിലും ലഭ്യമാണ്. എന്നാല്‍ ഗോള്ഡിന് പകരം ഓറഞ്ച് നിറത്തിലാണ് ഒപ്പോ എ17 വില്‍ക്കുന്നത്. 720x1,612 എച്ച്ഡി+ പിക്സല്‍ റെസലൂഷനോടു കൂടിയ 6.5 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഒപ്പോ എ17കെ അവതരിപ്പിക്കുന്നത്. സ്ക്രീനിന് 60Hz റിഫ്രഷ് റേറ്റും ഉണ്ട്. ഒപ്പോ എ17കെയില്‍ മീഡിയടെക് ഹീലിയോ ജി35 പ്രോസസര്‍ ആണ് നല്‍കുന്നത്. എന്നാല്‍ റാം ശേഷി കുറവുമാണ്. 5000 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ സിം സ്ലോട്ട്, വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.3, എല്‍ഡിഎസി എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.
പിന് പാനലില്‍ 8 മെഗാപിക്സല്‍ ക്യാമറയും മുന്‍ പാനലില്‍ വാട്ടര്‍ഡ്രോപ്പ് - സ്റ്റൈല്‍ നോച്ചിനുള്ളില്‍ 5 മെഗാപിക്സല്‍ സെന്‍സറും ഉള്‍പ്പെടുന്നു. നൈറ്റ്, ടൈം-ലാപ്സ്, എക്സ്പേര്‍ട്ട്, പനോരമ, ഗൂഗിള്‍ ലെന്‍സ് തുടങ്ങിയ മോഡുകള്‍ക്കൊപ്പമാണ് ക്യാമറ ആപ്പ് വരുന്നത്. പ്രൈമറി ക്യാമറ ഓട്ടോ-ഫോക്കസിനെ പിന്തുണയ്ക്കുന്നു. വശത്തുള്ള പവര്‍ ബട്ടണ്‍ ഫിംഗര്‍പ്രിന്റ് സ്കാനറായി ഉപയോഗിക്കാം. കൂടാതെ ഫോണിന് IPX4 റേറ്റിങ് ഉണ്ട്.






