
സാംസങ്ങ് ഗാലക്സി എ24 പുറത്തിറങ്ങും മുന്പേ ഫീച്ചര് വിവരങ്ങള് ഓണ്ലൈനില് ചോര്ന്നു. വിയറ്റ്നാമീസ് വെബ്സൈറ്റാണ് സാംസങ്ങിന്റെ പുതിയ ഹാന്ഡ്സെറ്റിനെ കുറിച്ചുള്ള വിവരങ്ങള് റിപ്പോര്ട്ട് ചെയ്തിരിയ്ക്കുന്നത്. സാംസങ്ങിന്റെ പഴയ എക്സിനോസ് 7904 ചിപ്സെറ്റും 4,000 എംഎഎച്ച് ബാറ്ററിയും ഉള്പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്ട്ട്്. മുന്പത്തെ എ-സീരീസ് ഫോണുകളില് നിന്ന് വ്യത്യസ്തമായി ഗാലക്സി എ24 ല് 90 ഹെര്ട്സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്പ്ലേയാണ് നല്കുന്നത്.
എ24ല് ഒപ്റ്റിക്കല് ഇമേജ് സ്റ്റെബിലൈസേഷന് പിന്തുണയുള്ള 48 മെഗാപിക്സല് ക്യാമറയും അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഗാലക്സി എ24 ന് 6.4 ഇഞ്ച് ഫുള് എച്ച്ഡി + സൂപ്പര് അമോലെഡ് ഡിസ്പ്ലേ, 90 ഹെര്ട്സ് സ്ക്രീന് റിഫ്രഷ് റേറ്റ് ആണ് പ്രതീക്ഷിക്കുന്നത്. എ23ല് എല്സിഡി ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ് ആയിരുന്നു ഉള്പ്പെടുത്തിയിരുന്നത്. സാംസങ് ഗാലക്സി എ 24 ന്റെ ഡിസ്പ്ലേയ്ക്ക് അപ്ഗ്രേഡ് ലഭിക്കുമെന്നും സൂചനയുണ്ട്. എക്സിനോസ് 7904 ചിപ്സെറ്റാണ് നല്കുന്നത്. എ23 ല് ഫീച്ചര് ചെയ്തിരിക്കുന്നത് സ്നാപ്ഡ്രാഗണ് 680 പ്രോസസര് ആണ്. 64 ജിബി ഇന്ബില്റ്റ് സ്റ്റോറേജാണ് പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചര്.
ഫോട്ടോകള്ക്കും വിഡിയോകള്ക്കുമായി ട്രിപ്പിള് റിയര് ക്യാമറകള് ഉണ്ടാകും. ഒഐഎസ് പിന്തുണയുള്ള 48 മെഗാപിക്സല് പ്രൈമറി ക്യാമറ, 8 മെഗാപിക്സല് അള്ട്രാ വൈഡ് ആംഗിള് ക്യാമറ, 5 മെഗാപിക്സല് ടെര്ഷ്യറി ക്യാമറ എന്നിവ ഉള്പ്പെടുത്തിയേക്കും. 16 മെഗാപിക്സലിന്റേതാകും ഫ്രണ്ട് ഫേസിങ് ക്യാമറ. 15W ഫാസ്റ്റ് ചാര്ജിങ് ശേഷിയുള്ള 4,000 എംഎഎച്ച് ബാറ്ററിയും സാംസങ് ഗാലക്സി എ 24ല് പാക്ക് ചെയ്യുമെന്ന് സൂചനയുണ്ട്. യുഎസ്ബി ടൈപ്പ്-സി പോര്ട്ടിലൂടെ 25W ഫാസ്റ്റ് ചാര്ജിങ് ശേഷിയുള്ളതാണ് സാംസങ് ഗാലക്സി എ23 ഹാന്ഡ്സെറ്റ്.







Comments