
രോഗകാലത്തെ പ്രതിസന്ധികളെ തരണം ചെയ്തതിന്റെ സന്തോഷവും ഒപ്പം നിന്നവരോടുളള സ്നേഹവും പങ്കുവച്ചിരിക്കുകയാണ് എ.എ റഹീമിന്റെ ഭാര്യ അമൃത റഹീം. വിവാഹവാര്‍ഷിക ദിനത്തിലാണ് അമൃത കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇരുവരുമൊത്തുളള ചിത്രത്തിനൊപ്പം ‘മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ഈ മനുഷ്യന്’ എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. മെനിഞ്ചൈറ്റിസ് ഡേയ്സ്, ന്യൂ ഫേസ്, ന്യൂ ലൈഫ് എന്നീ ഹാഷ്ടാഗോടെയാണ് അമൃതയുടെ കുറിപ്പ്. ഈ വിവാഹവാര്‍ഷികത്തിന് ഇരട്ടി മധുരമാണെന്ന് എ.എ റഹീമും തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.






