ഇന്ത്യയില്‍ നോക്കിയയുടെ ജി60 5ജി അവതരിപ്പിച്ചു. നോക്കിയ ജി60 5ജി നവംബര്‍ 7 വരെ ഔദ്യോഗിക നോക്കിയ സ്റ്റോറില്‍ നിന്ന് പ്രീ-ഓര്‍ഡര്‍ ചെയ്യാം. ഈ കാലയളവില്‍ പ്രീ ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 3,599 രൂപ വിലയുള്ള നോക്കിയ പവര്‍ ഇയര്‍ബഡ്സ് ലൈറ്റ് ഫ്രീയായി ലഭിക്കും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ ഇന്ത്യയിലെ വില 29,999 രൂപയാണ്. കറുപ്പ്, ഐസ് കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഹാന്‍ഡ്സെറ്റ് വരുന്നത്. നോക്കിയ.കോം വഴിയും പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയും നവംബര്‍ 8ന് പുതിയ ഫോണ്‍ വില്പനയ്ക്കെത്തും.
ഈ സ്മാര്‍ട് ഫോണിന് 120Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്റ്റ് റേഷ്യോയും ഉള്ള 6.58-ഇഞ്ച് ഫുള്‍-എച്ച്ഡി + (1,080x2,400 പിക്സല്‍) ഡിസ്പ്ലേയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ക്രീനിന് 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും ഉണ്ട്. നോക്കിയ ജി60 5ജിയില്‍ സ്നാപ്ഡ്രാഗണ്‍ 695 5ജി ആണ് പ്രോസസര്‍. ഇത് ആന്‍ഡ്രോയിഡ് 12 ല്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ മൂന്ന് ഒഎസ് അപ്ഗ്രേഡുകളും മൂന്ന് വര്‍ഷം വരെ പ്രതിമാസ ആന്‍ഡ്രോയിഡ് സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മിക്ക ടെലികോം ദാതാക്കളും ഉപയോഗിക്കുന്ന 5ജി എന്‍എസ്എ ആര്‍ക്കിടെക്ചറാണ് ഇത് ഉപയോഗിക്കുന്നത്. ജിയോ ട്രൂ 5ജിയുമായി പൊരുത്തപ്പെടുന്നതിന് 5ജി എസ്എ സാങ്കേതികവിദ്യയും നോക്കിയ ജി60 5ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇത് ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.1, എന്‍എഫ്സി കണക്റ്റിവിറ്റി എന്നിവ പിന്തുണയ്ക്കുന്നു. ഹാന്‍ഡ്സെറ്റിന് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും 3.5 എംഎം ഹെഡ്ഫോണ് ജാക്കും ഉണ്ട്.
f/1.8 അപ്പേര്‍ച്ചറുള്ള 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ ക്യാമറാ സംവിധാനമാണ് ഇതിന്റെ മറ്റൊരു സവിശേഷത. f/2.2 അപ്പേര്‍ച്ചറുള്ള 5 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും f/2.4 അപ്പേര്‍ച്ചറുള്ള 2-മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും ഉണ്ട്. f/2.0 അപ്പേര്‍ച്ചര്‍ ഉള്ള 8 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. നൈറ്റ് മോഡ് 2.0, ഡാര്‍ക്ക് വിഷന്‍, എഐ പോര്‍ട്രെയ്റ്റ് തുടങ്ങിയ ഇമേജിങ് ഫീച്ചറുകളുമായാണ് ഈ സ്മാര്‍ട് ഫോണ്‍ വരുന്നത്. 20W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ ജി60 5ജിയില്‍ പായ്ക്ക് ചെയ്യുന്നത്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഹാന്‍ഡ്സെറ്റിന് IP52 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിങ്ങും ഉണ്ട്. ഇതൊരു ഡ്യുവല്‍ സിം (നാനോ) 5ജി സ്മാര്‍ട് ഫോണാണ്. ഇതില്‍ eSIM ഫീച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു.






