ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാരന്‍സ് എം.പി.വിയ്ക്ക് വിപണിയില്‍ എത്തിയത് മുതല്‍ വന്‍ ഡിമാന്‍ഡാണുള്ളത്. ഇതോടെ കിയ ബുക്കിങ്ങ് കാലാവധി ഉയര്‍ത്തിയിരുന്നു. കാരന്‍സ് എം.പി.വിയുടെ വില വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ കിയ മോട്ടോഴ്സെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ഡിസംബര്‍ മാസത്തിനുള്ളില്‍ വിലയില്‍ വര്‍ധനവുണ്ടായാല്‍ ഡിസംബര്‍ മാസത്തിന് ശേഷം കാരന്‍സില്‍ വരുത്തുന്ന രണ്ടാമത്തെ വില വര്‍ധനവായിരിക്കും ഇത്. 8.99 ലക്ഷം രൂപ വിലയിലാണ് കാരന്‍സ് എം.പി.വി. ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വില വര്‍ധിപ്പിച്ചതോടെ ഇത് 9.59 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്നു. പെട്രോള്‍ എന്‍ജിനിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ 1.4 ജി.ഡി.ഐ. ലക്ഷ്വറി പ്ലസ് സെവന് സീറ്റര്‍ ഡി.സി.ടി. വേരിയന്റിന് 17.69 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 1.5 ലിറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക് മോഡലിന് 17.94 ലക്ഷം രൂപ മുതല്‍ 17.99 ലക്ഷം രൂപ വരെയും, മാനുവല്‍ മോഡലുകള്‍ക്ക് 11.69 ലക്ഷം രൂപ മുതല്‍ 17.09 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
മൂന്ന് വേരിയന്റുകളിലാണ് 1.4 ലിറ്റര്‍ ടി-ജി.ഡി.ഐ. ടര്‍ബോ പെട്രോള്‍ എന്‍ജിനും ഡി.സി.ടി. ട്രാന്‍സ്മിഷനും നല്കി എത്തിയിട്ടുള്ളത്. ഇതിലെ അടിസ്ഥാന മോഡലായ പ്രസ്റ്റീജ് പ്ലസ് 7 സീറ്റ് മോഡലിന് 14.99 ലക്ഷവും ലക്ഷ്വറി പ്ലസ് 6 സീറ്റര്‍ മോഡലിന് 17.64 ലക്ഷവും ഏഴ് സീറ്റ് പതിപ്പ് 17.69 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ രണ്ട് വേരിയന്റുകളാണ് ഉള്ളത്. മാനുവല്‍ ട്രാന്സ്മിഷനില് മാത്രമെത്തുന്ന ഈ മോഡലിന് 9.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ രണ്ട് വേരിയന്റുകളാണ് ഉള്ളത്. മാനുവല്‍ ട്രാന്സ്മിഷനില് മാത്രമെത്തുന്ന ഈ മോഡലിന് 9.99 ലക്ഷം രൂപയും 11.19 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായാണ് വാഹനം വിപണിയിലെത്തുക. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും വാഹനം ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോള്‍ എന്‍ജിനില്‍ നല്‍കിയിട്ടുള്ളത്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്സ്മിഷനുകളിലും വാഹനം ലഭ്യമാകും.






