
തെന്നിന്ത്യയുടെ ഒട്ടാകെ മനം കവർന്ന നടിമാരിലൊരാളാണ് രമ്യ നമ്പീശൻ. ഗായികയായും നടിയായും നർത്തകിയായും രമ്യ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ട് വർഷങ്ങളായി. ബാലതാരമായാണ് രമ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. ഇതിനോടകം തന്നെ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ താരം ചെയ്തു കഴിഞ്ഞു. പിന്നണി ഗായിക എന്ന നിലയിലും രമ്യ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് മലയാള സിനിമയിൽ നിന്ന് മികച്ച അവസരങ്ങളൊന്നും താരത്തെ തേടിയെത്തിയിരുന്നില്ല. തമിഴിലും രമ്യ തന്റേതായ ഇടം കണ്ടെത്തിയിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയും രമ്യ ആരാധക മനം കവരാറുണ്ട്.
ചുവപ്പ് സാരിയിലാണ് ഇത്തവണ രമ്യ എത്തിയിരിക്കുന്നത്. പ്രത്യേകിച്ച് വർക്കുകളൊന്നുമില്ലാത്ത സിംപിൾ സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയുടെ ബ്ലൗസാണ് ഏറ്റവും വലിയ ആകർഷണീയത. മേക്കപ്പ് അധികമൊന്നുമില്ലാതെ സിംപിൾ ലുക്കിലാണ് രമ്യ എത്തിയിരിക്കുന്നത്. കമ്മൽ മാത്രമാണ് ആഭരണമായി രമ്യ തെരഞ്ഞെടുത്തിരിക്കുന്നത്.
സോണി ലിവിലൂടെ പുറത്തുവന്ന കൈയ്യും കാലവും എന്ന ചിത്രമാണ് രമ്യയുടേതായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം. നവംബർ നാലിനായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും രമ്യ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. തമിഴ് സിനിമ മേഖലയിലും താരത്തിന് ആരാധകരേറെയാണ്.






