രാജ്യാന്തര വിപണിയില്‍ റിയല്‍മിയുടെ പുതിയ ഹാന്‍ഡ്സെറ്റ് റിയല്‍മി 10 4ജി അവതരിപ്പിച്ചു. റിയല്‍മി 10 4ജിയുടെ 4ജിബി റാം + 64ജിബി സ്റ്റോറേജ് മോഡലിന്റെ വില 229 ഡോളറാണ് (ഏകദേശം 18,600 രൂപ). 4ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 249 ഡോളര്‍ (ഏകദേശം 20,400 രൂപ), 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 269 ഡോളര്‍ (ഏകദേശം 21,800 രൂപ) എന്നിങ്ങനെയാണ് വില ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 279 ഡോളറും (ഏകദേശം 22,600 രൂപ) 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 299 ഡോളറുമാണ് (ഏകദേശം 24,300 രൂപ) വില. ക്ലാഷ് വൈറ്റ്, റഷ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് റിയല്‍മി 10 4ജി വരുന്നത്. നവംബര്‍ 10 മുതല്‍ ഇന്തൊനീഷ്യയില്‍ ഫോണ്‍ വില്പയ്ക്കെത്തും.
50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്നതാണ് റിയല്‍മി 10 4ജിയിലെ ഡ്യുവല്‍ പിന് ക്യാമറ സജ്ജീകരണം. 2 മെഗാപിക്സലിന്റേതാണ് രണ്ടാം ക്യാമറ. അള്‍ട്രാ-സ്റ്റെഡി വിഡിയോ, അള്‍ട്രാ-സ്റ്റെഡി മാക്സ് വിഡിയോ, നൈറ്റ് മോഡ്, പനോരമിക് വ്യൂ, ടൈംലാപ്സ്, പോര്‍ട്രെയ്റ്റ്, എച്ച്ഡിആര്‍ എന്നിവയുള്‍പ്പെടെ വിവിധ ക്യാമറാ മോഡുകളെ ഹാന്‍ഡ്സെറ്റ് പിന്തുണയ്ക്കുന്നു. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 256 ജിബി വരെ യുഎഫ്എസ് 2.2 ഇന്റേണല്‍ സ്റ്റോറേജ് ഉപയോഗിക്കാം. മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. ഡ്യുവല്‍ സിം (നാനോ) സ്ലോട്ടുള്ള റിയല്‍മി 10 4ജി ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 3.0 ലാണ് പ്രവര്‍ത്തിക്കുന്നത്.
90Hz റിഫ്രഷ് റേറ്റും 90.8 ശതമാനം സ്ക്രീന്‍ റേഷ്യോയുമുള്ള 6.4-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080x2,400 പിക്സല്‍) അമോലെഡ് ഡിസ്പ്ലേയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. NTSC കളര്‍ ഗാമറ്റിന്റെ 98 ശതമാനം കവറേജോടെയാണ് ഡിസ്പ്ലേ വരുന്നത്. കൂടാതെ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവുമുണ്ട്. ഒക്ടാ-കോര്‍ 6nm മീഡിയടെക് ഹീലിയോ ജി99 ആണ് പ്രോസസര്‍. 8ജിബി റാമും എആര്‍എം ജി57 എംസി2 ജിപിയു ഉം ജോടിയാക്കിയതാണ് പ്രോസസര്‍. 8 ജിബി വരെ വെര്‍ച്വല്‍ റാം ചേര്‍ക്കുന്നതിനുള്ള ഫീച്ചറും ഹാന്‍ഡ്സെറ്റിലുണ്ട്. 4ജി, വൈ-ഫൈ 802.11 a/b/g/n/ac, ബ്ലൂടൂത്ത് വി5.3, എന്‍എഫ്സി, ജിപിഎസ്/എജിപിഎസ്, ഗ്ലോനസ്, ബെയ്ദു, ഗലീലിയോ, 3.5 എംഎ ഓഡിയോ ജാക്ക്, സി പോര്‍ട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്സിലറോമീറ്റര്‍, മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ സെന്‍സര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്രധാന സെന്‍സറുകള്‍. 33W സൂപ്പര്‍വൂക് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി.






