പതിവ് രീതികളിൽ നിന്ന് മാറി നടന്ന് നടൻ ഡാനിയൻ ക്രെയ്ഗ്. പ്രശസ്ത ചലച്ചിത്രകാരൻ ടൈക വെയ്റ്റിറ്റി സംവിധാനം ചെയ്ത ഒരു വോഡ്ക പരസ്യ ചിത്രത്തിൽ 'ഇമേജ് ബ്രേക്കിംഗ്' പ്രകടനം ആണ് നടൻ കാഴ്ചവച്ചത്. ജെയിംസ് ബോണ്ട് സിനിമകളിലൂടെ വലിയ ജനപ്രീതി നേടിയ നടൻ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.ഒരു ജെയിംസ് ബോണ്ട് സിനിമയിൽ നിന്ന് നേരിട്ട് ഇറങ്ങിയതുപോലെ വെള്ള സ്യൂട്ടിൽ ഡാനിയൽ നിൽക്കുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. അടുത്ത ഷോട്ടിൽ, റിപ്പോർട്ടർമാരെ പിന്നിലാക്കി പോകുന്ന ഡാനിയൽ കറുത്ത ലെതർ ജാക്കറ്റിൽ നൃത്തം ചെയ്ത് പുറത്തേയ്ക്ക് നടക്കുന്നു. പരസ്യത്തിന്റെ അവസാനം, ഡാനിയൽ വോഡ്ക കുടിക്കുമ്പോൾ, നടന് നിർദേശങ്ങൾ നൽകുന്ന സംവിധായകൻ ടൈക വൈറ്റിറ്റിയേയും കാണാം. അമ്പരപ്പിച്ച് കളഞ്ഞു, ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും ആവേശകരം എന്നിങ്ങനെയാണ് നടന്റെ പ്രകടനത്തേക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണം.
ഡാനിയൻ ക്രെയ്ഗിന്റെ 'ഗ്ലാസ് ഒനിയൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി'യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 2019ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'എ നൈവ്സ് ഔട്ടി'ൻ്റെ സീക്വൽ ആണ് ചിത്രം. 2021 ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ'യിലാണ് ഡാനിയൽ ക്രെയ്ഗ് അവസാനമായി അഭിനയിച്ചത്. ആ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ചിത്രം ഉൾപ്പെടെ നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ നോ ടൈം ടു ഡൈയുടെ പേരിൽ ഉണ്ട്. 94-ാമത് അക്കാദമി അവാർഡുകളിൽചിത്രം മൂന്ന് അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

Comments