നവംബര്‍ 16ന് ഒപ്പോയുടെ പുതിയ ഹാന്‍ഡ്സെറ്റ് എ1 പ്രോ അവതരിപ്പിക്കും. ചൈനീസ് മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ വെയ്ബോയിലൂടെയാണ് പുതിയ ഒപ്പോ ഹാന്‍ഡ്സെറ്റിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത്. സ്മാര്‍ട് ഫോണിന്റെ ഡിസൈനും ചില ഫീച്ചറുകളും പുറത്തുവിട്ടിട്ടുണ്ട്.
108 മെഗാപിക്സല്‍ പ്രധാന സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റ് തന്നെയാണ് പ്രധാന ഫീച്ചര്‍. 2 മെഗാപിക്സലിന്റേതാണ് രണ്ടാമത്തെ റിയര്‍ ക്യാമറ. സെല്‍ഫികള്‍ക്കായി 16 മെഗാപിക്സല്‍ സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.7-ഇഞ്ച് ഫുള്‍-എച്ച്ഡി+ ആണ് ഡിസ്പ്ലേ. 120Hz റിഫ്രഷ് റേറ്റ് ഉള്ള ഓലെഡ് ഡിസ്പ്ലേ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 108 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറാ സജ്ജീകരണമുണ്ട്. 2.32 എംഎം ബെസലുകളുള്ള ഹോള്‍-പഞ്ച് ഡിസ്പ്ലേ ഡിസൈനിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 695 പ്രോസസര്‍, 12 ജിബി വരെ LPDDR4x റാം, 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകള്‍.
67W ഫാസ്റ്റ് ചാര്‍ജിങ് ശേഷിയുള്ള 4,700 എംഎഎച്ച് ആണ് ബാറ്ററി. 200 ശതമാനം 'സൂപ്പര്‍ വോളിയം' ഫീച്ചറുള്ള ഇരട്ട സ്പീക്കര്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒപ്പോ എ98 ന്റെ റീബ്രാന്‍ഡഡ് പതിപ്പായി ഇത് വരുമെന്നാണ് കരുതുന്നത്. PHQ110 എന്ന മോഡല്‍ നമ്പറില്‍ ഇത് നേരത്തേ TENAA സര്ട്ടിഫിക്കേഷന് സൈറ്റില്‍ ലിസ്റ്റ് ചെയ്തിരുന്നു.






