ഗ്രീന്‍ മൊബിലിറ്റി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ എയര്‍ഫോഴ്സ് അതിന്റെ നിരയിലേക്കും ഇലക്ട്രിക് വാഹനങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ടാറ്റ നെക്സോണ്‍ ഇവിയാണ് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഭാഗമായിരിക്കുന്നത്. വ്യോമസേനയുടെ ആദ്യ നെക്സോണ്‍ ഇവി നവംബര്‍ 15-ന് എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
എയര്‍ ചീഫ് മാര്‍ഷല്‍ VR ചൗധരിയാണ് ആദ്യ 12 ഇവികളുടെ ഫ്ലാഗ് ഓഫ് ചെയ്യാന്‍ എത്തിയത്. ഈ ഫ്ലീറ്റില്‍ ടാറ്റ നെക്സോണ്‍ ഇവികള്‍ ഉള്‍പ്പെടുന്നു. മുന്‍കാലങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഫ്ളീറ്റുകളുടെ ഭാഗമായി കൂടുതല്‍ ഇവികള്‍ അവതരിപ്പിക്കാനുള്ള ശ്രമവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സംരംഭങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കാലക്രമേണ, ചാര്‍ജിംഗ് നെറ്റ്വര്ക്കുകള് കൂടി വര്‍ദ്ധിക്കുന്നതോടെ ധരാളം ഉപഭോക്താക്കളെ ഇലക്ട്രിക്ക് മൊബിലിറ്റിയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.






