
ആഡംബരത്തിന്റെയും സുരക്ഷയുടേയും അവസാന വാക്കെന്ന വിശേഷണത്തോടെ ഇറങ്ങി ആദ്യ യാത്രയില്‍ തന്നെ കടലില്‍ താണെങ്കിലും ടൈറ്റാനിക് ഇന്നും ലോകത്തിന് ആവേശവും വികാരവുമാണ്. എത്ര ആഡംബര കപ്പലുകള്‍ വന്നാല്‍ ടൈറ്റാനിക് എന്ന പേര് എന്നും വ്യത്യസ്തമാകുന്നു. ചൈനയിലെ ഒരു കമ്പനി ടൈറ്റാനിക്കിനെ പുനര്‍നിര്‍മ്മിക്കുന്ന തിരക്കിലാണ്. മെഡിറ്ററേനിയന്‍ തീം പാര്‍ക്ക് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ടൈറ്റാനിക് അതേ വലിപ്പത്തിലും രൂപത്തിലും ഒരുക്കുന്നത്.

ഓരോ മുറിയുടെയും വിശദമായ രൂപകല്‍പ്പന കപ്പല്‍ നിര്‍മ്മാണത്തിന് കാലതാമസം വരുത്തി വെയ്ക്കുമെന്നതിനാല് എല്ലാ മുറികളും അതേ രീതിയില്‍ ഒരുക്കുന്നില്ല. എന്നാല്‍ ഒര്‍ജിനല്‍ ടൈറ്റാനിക്കിന് സമാനമായി 269 മീറ്റര്‍ നീളവും 28 മീറ്റര്‍ നീളവും ഉണ്ടാകും. അതേ ഫസ്റ്റ് €ാസ് കാബിനുകളും തീയറ്ററുകളും നൃത്തശാലയുമുണ്ടാകും. ഇവിടെ താമസിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യാം.
യാത്രാ മധ്യേ മഞ്ഞുമലയില്‍ ഇടിക്കുകയും ചെയ്യും എന്നാല്‍ ആളപായമുണ്ടാകില്ല. ഇതാണ് തീം പാര്‍ക്കിലെ മുഖ്യ ആകര്‍ഷണം. ഹോളിവുഡ് പ്രൊഡക്ഷന്‍ മാനേജറും നിര്‍മ്മതാവുമായ കാര്‍ട്ടിസ് ഷനെല്‍ ആണ് പ്രൊജക്ട് ഹെഡ്. ഒരു സാധാരണ കപ്പലല്ല ടൈറ്റാനിക് എന്ന ബഹുമാനം നല്കി തന്നെയാണ് ഇതിന്റെ നിര്‍മ്മാണമെന്ന് ഷനല്‍ പറയുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ തീം പാര്‍ക്ക് തുറക്കും.







Comments