
ഫുട്ബോള്‍ ആരാധികമാരുടെ സ്വപ്ന കാമുകനും ക്ളബ്ബ് മാറുന്നത് പോലെ തന്നെ കാമുകികളെ മാറിമാറി ഉപയോഗിക്കുന്നയാളുമായ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പുതിയ കാമുകി പോര്‍ച്ചുഗീസുകാരി. റഷ്യന്‍ മോഡല്‍ ഇറീനാ ഷായേക്കിനെ വിട്ട ശേഷം പുതിയ പെണ്‍കൂട്ട് തേടിയിരുന്ന ക്രിസ്ത്യാനോ അത് ജോര്‍ജ്ജീനാ റോഡ്രിഗ്രസ് എന്ന യുവതിയില്‍ കണ്ടെത്തിയെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ സംസാരം.
ബുധനാഴ്ച സാന്റിയാഗോ ബെര്‍ണേബുവില്‍ ബോറൂഷ്യ ഡോര്ട്ട്മുണ്ടിനെതിരേയുള്ള താരത്തിന്റെ കളികാണാന്‍ ജോര്‍ജ്ജീനാ ഗ്യാലറിയില്‍ ഉണ്ടായിരുന്നു. ഇറ്റലിയില്‍ ലോകപ്രശസ്ത ബ്രാന്‍ഡായ ഡോള്‍സി ആന്റ് ഗബ്ബാന നടത്തിയ കൂറ്റന്‍ പാര്‍ട്ടിയില്‍ വെച്ചാണ് ക്രിസ്ത്യാനോ ജോര്‍ജ്ജീനയെ ആദ്യമായി കണ്ടുമുട്ടിയത്. ചെറിയ കൂടിക്കാഴ്ചയില്‍ തന്നെ പ്രണയം പൊട്ടി വിടരുകയും ചെയ്തു. മാഡ്രിഡില്‍ താമസിക്കുന്ന ഇവര്‍ ക്രിസ്ത്യാനോയുമായുള്ള പ്രണയം മാധ്യമങ്ങളില്‍ എത്താതെ മൂടി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും അടുത്തിടെ നടത്തിയ ഡിസ്നി ലാന്റ് സന്ദര്‍ശനത്തിനിടയില്‍ ചുംബിക്കുന്നതിന്റെയും കൈകള്‍ കോര്‍ത്തു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയായിരുന്നു.
ആളറിയാതിരിക്കാന്‍ തലമൂടിയാണ് ക്രിസ്ത്യാനോ എത്തിയതെങ്കിലും മാധ്യമങ്ങള്‍ അത് പൊക്കി. ഇറീനാ ഷായേക്കുമായി കടുത്ത പ്രണയത്തില്‍ ആയിരുന്നെങ്കിലും ക്രിസ്ത്യാനോ 2015 ല്‍ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. പല പെണ്‍കുട്ടികളുമായി മാറിമാറി ബന്ധത്തില്‍ ഏര്‍പ്പെടുന്ന ക്രിസ്ത്യാനോയ്ക്ക് പക്ഷേ ആറു വയസ്സുകാരനായ ഒരു മകനുണ്ട്. അതേസമയം ഈ കുട്ടിയുടെ മാതാവ് ആരാണെന്ന വിവരം താരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.






