ചൈനയില്‍ ഒപ്പോ എ1 പ്രോ 5ജി പുറത്തിറങ്ങി. ഒപ്പോ എ1 പ്രോ 5ജി യുടെ 8ജിബി + 128 ജിബി സ്റ്റോറേജ് വേരിന്റിന് 1,799 യുവാന്‍ (ഏകദേശം 20,600 രൂപ) ആണ് വില. 8 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 1,999 യുവാനും (ഏകദേശം 23,000 രൂപ), 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,299 യുവാനുമാണ് (26,000) വില. ഗോള്‍ഡ്, ബ്ലാക്ക്, ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്.
ഒപ്പോ എ1 പ്രോ 5ജി യില്‍ 108 മെഗാപിക്സല്‍ പ്രൈമറി സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. 2 മെഗാപിക്സലിന്റെ മാക്രോ ഷൂട്ടര്‍ പോര്‍ട്രെയിറ്റ് ലെന്‍സും ഉള്‍പ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. ഒപ്പോ എ1 പ്രോ 5ജിയ്ക്ക് 256 ജിബി വരെ UFS2.2 ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ലഭിക്കുന്നു. ഇത് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി വിപുലീകരിക്കാം. 5ജി, 4ജി എല്‍ടിഇ, വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.1, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്സി പോര്‍ട്ട്, എന്‍എഫ്സി എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍.
ജിയോമാഗ്നറ്റിക് സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ആക്സിലറേഷന് സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്രധാന ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍. 67W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 4,800 എംഎഎച്ച് ആണ് ബാറ്ററി. ഒപ്പോയുടെ ചൈന വെബ്സൈറ്റിലെ ഔദ്യോഗിക ലിസ്റ്റിങ് അനുസരിച്ച് ഡ്യുവല്‍ സിം സ്ലോട്ടുള്ള ഒപ്പോ എ1 പ്രോ 5ജി ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 13 ലാണ് പ്രവര്‍ത്തിക്കുന്നത്.
93 ശതമാനം സ്ക്രീന്‍-ടു- ബോഡി റേഷ്യോ, 120Hz വരെ റിഫ്രഷ് റേറ്റുമുള്ള 6.7-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080x2,412 പിക്സലുകള്‍) ഡിസ്പ്ലേയും ഉണ്ട്. അഡ്രിനോ 619 ജിപിയു, 12 ജിബി വരെ റാമിനൊപ്പം ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 695






