നിര്‍മാതാക്കളായ ബജാജ് ഓട്ടോ വരും ആഴ്ചകളില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ പള്‍സര്‍ N150 അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ക്യാമറയില്‍ പതിഞ്ഞ പ്രൊഡക്ഷന്‍ ടെസ്റ്റ് പ്രോട്ടോടൈപ്പുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വാര്‍ത്തകള്‍ പുറത്തുവന്ന് തുടങ്ങിയിരിക്കുന്നത്. പുതിയ എന്‍ട്രി ലെവല്‍ സ്പോര്‍ടി കമ്മ്യൂട്ടര്‍ പൊതു റോഡുകളില്‍ കാണപ്പെടുന്നുണ്ടെങ്കിലും, ലോഞ്ചിനെ സംബന്ധിച്ച് ബജാജ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല.
ബജാജ് പള്‍സര്‍ N150-ന് ഏകദേശം 1.07 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില വരുന്നത്. കൂടാതെ നിലവിലുള്ള പള്‍സര്‍ 150-ല്‍ കാണുന്നതുപോലെയുള്ള ഹെഡ്ലാമ്പ് ഡിസൈന്‍ തന്നെയാകും ഇതിനും ലഭിക്കുക. മാത്രമല്ല, വരാനിരിക്കുന്ന മോഡലിന് അടിവരയിടാന്‍ N160-ല്‍ ഉപയോഗിച്ചിരിക്കുന്ന ട്യൂബുലാര്‍ ഫ്രെയിം ട്വീക്ക് ചെയ്യാനും 160-ല്‍ നിന്ന് പവര്‍ട്രെയിന്‍ നേടാനും കഴിയും. സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, അണ്ടര്‍ബെല്ലി എക്സ്ഹോസ്റ്റ് യൂണിറ്റ്, ഇരട്ട എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഹാലൊജന്‍ ഹെഡ്ലാമ്പ്, ഹാലൊജന്‍ ടേണ്‍ സിഗ്നലുകള്‍, മിഡില്‍ സെറ്റ് ഫുട്പെഗ് പൊസിഷനിംഗ്, നേരായ ഹാന്‍ഡില്‍ബാര്‍ പൊസിഷനിംഗ്, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ മോണോഷോക്ക് സസ്പെന്ഷന്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.
N160-യില്‍ നിന്നുള്ള ഫീച്ചറുകള്‍ തന്നെയാകും N150-ലേക്കും കമ്പനി കൊണ്ടുവരിക. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കമ്പനി പഴയ പള്‍സര്‍ NS160-യെ മാറ്റി പുതിയ പള്‍സര്‍ N160 എന്നൊരു മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് സംവിധാനം നല്കുന്ന സെഗ്മെന്റിലെ ആദ്യ മോട്ടോര്‍സൈക്കിള്‍ കൂടിയായിരുന്നു ഇത്. പുതിയ സിംഗിള്‍ സിലിണ്ടര്‍, ടു-വാല്‍വ് 164.8 സിസി എഞ്ചിനാണ് N160 -ക്ക് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 16 bhp കരുത്തും 15 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. 1.22 ലക്ഷം രൂപ മുതല്‍ 1.27 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില.






