ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ ടീമിന് അതുല്യമായ പല നേട്ടങ്ങളും സമ്മാനിച്ച നായകനായ മഹേന്ദ്ര സിംങ് ധോണി തന്റെ വാഹന കമ്പം കൊണ്ടും നിരവധി ആരാധകരെ നേടിയിട്ടുണ്ട്. തന്റെ കാര്‍ ശേഖരത്തിലേക്ക് ധോണി കിയയുടെ പുതുപുത്തന്‍ EV6 ഉള്‍പ്പെടുത്തിയിരിയ്ക്കുകയാണ്. ഈ വര്‍ഷമാണ് കിയ EV6 ഇന്ത്യയിന് വിപണിയില്‍ എത്തിച്ചത്. കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ചെലവേറിയതും ആദ്യത്തെ ഓള്-ഇലക്ട്രിക് വാഹനമാണ് ഇത്. സിബിയു യൂണിറ്റാക്കി കൊണ്ടുവന്ന കിയ EV6 വളരെ കുറച്ച് എണ്ണം മാത്രമേ വില്‍പ്പനക്ക് എത്തിയിരുന്നത്.
ധോണി തന്റെ പുതിയ കിയ EV6-ല്‍ സഹതാരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, കേദാര്‍ ജാദവ് എന്നിവര്‍ക്കൊപ്പം ഇരിക്കുന്ന വീഡിയോ ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ചിട്ടുണ്ട്. ചാര നിറത്തിലുള്ള കിയ EV6 താല്‍ക്കാലിക രജിസ്ട്രേഷന് നമ്പറുകളിലാണ് കാണപ്പെട്ടത്. 59.95 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളില്‍ ഈ ഇലക്ട്രിക് കാര്‍ ലഭ്യമാണ്. ഇവി6 ന്റെ അടിസ്ഥാന വേരിയന്റ് മുന്നില്‍ ഘടിപ്പിച്ച സിംഗിള്‍ മോട്ടോറോടുകൂടിയ ടൂ-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുമായാണ് വരുന്നത്. ഇത് പരമാവധി 229 bhp കരുത്തും 350 Nm പരമാവധി ടോര്‍ക്കും നല്കുന്നു.
പ്രീമിയം ഓള്-വീല്‍-ഡ്രൈവ് പതിപ്പ് രണ്ട് ഇലക്ട്രിക് മോട്ടോറുകളുടെ അകമ്പടിയോടെ എത്തുന്നു. സംയുക്ത പവറും ടോര്‍ക്കും യഥാക്രമം 325 bhp, 605 Nm എന്നിവയില്‍ റേറ്റുചെയ്യുന്നു. 350 kW DC ഫാസ്റ്റ് ചാര്‍ജറുകളില്‍ നിന്ന് ചാര്‍ജ് ചെയ്യാവുന്ന 77.4 kWh ബാറ്ററി പാക്ക് ഇവി6-ന് ARAI സൈക്കിളില്‍ 708 കിലോമീറ്റര്‍ റേഞ്ച് കിയ അവകാശപ്പെടുന്നു. ഹ്യുണ്ടായി-കിയയുടെ ഇ-ജിഎംപി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള കിയയില്‍ നിന്നുള്ള ആദ്യത്തെ ബോണ്‍-ഇലക്ട്രിക് വാഹനമാണ് ഇവി6.






