വമ്പന്‍ മാറ്റങ്ങളുമായി പുതുപുത്തന്‍ ടിഗോര്‍ ഇവി സെഡാനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളും സഹിതം 315 കിലോമീറ്റര്‍ (ARAI സാക്ഷ്യപ്പെടുത്തിയത്) വിപുലീകൃത റേഞ്ചോടെ ആഭ്യന്തര വിപണിയില്‍ പുതുക്കിയ ടിഗോര്‍ ഇവിയെ ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുക്കാന്‍ നാല് വേരിയന്റുകളെയും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്. 2022 മോഡല്‍ ടാറ്റ ടിഗോര്‍ ഇവിയുടെ വിലയിലേക്ക് നോക്കിയാല്‍ അടിസ്ഥാന XE വേരിയന്റിന് 12.49 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. അതേസമയം XT പതിപ്പിന് 12.99 ലക്ഷം രൂപ, XZ+ പതിപ്പിന് 13.49 ലക്ഷം രൂപയും XZ+ LUX വേരിയന്റുകള്‍ക്ക് 13.75 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
തങ്ങളുടെ പുതിയ ഫോര്‍ എവര്‍ തത്ത്വചിന്തയ്ക്ക് അനുസൃതമായി കൂടുതല്‍ സാങ്കേതികവും പ്രീമിയം സവിശേഷതകളും ഉപയോഗിച്ച് ടിഗോര്‍ ഇവി അപ്ഗ്രേഡുചെയ്യാനുള്ള യഥാര്‍ഥ സമയമാണിതെന്ന് പുതിയ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു. പുതിയ ടിഗോര്‍ ഇവിയില്‍ 26 kWh ലിക്വിഡ് കൂള്‍ഡ് ഹൈ എനര്‍ജി ഡെന്‍സിറ്റി IP67 റേറ്റഡ് ലി-അയണ്‍ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. ഇത് പരമാവധി 55 kW പവര്‍ ഔട്ട്പുട്ടും 170 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.
2022 മോഡല്‍ ടിഗോര്‍ ഇവിയുടെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 315 കിലോമീറ്റര്‍ ലഭിക്കുന്നുണ്ട്. അതേസമയം നിലവിലുള്ള ടിഗോര്‍ ഇവി 306 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചായാണ് റേറ്റ് ചെയ്തിരിക്കുന്നു. നിലവില്‍ ടാറ്റ മോട്ടോര്‍സിന് ടിഗോര്‍ ഇവി, ടിയാഗോ ഇവി, നെക്സോണ്‍ ഇവി പ്രൈം, നെക്സോണ്‍ ഇവി മാക്സ് എന്നീ ഇലക്ട്രിക് കാറുകളാണുള്ളത്. ഇവയെല്ലാം വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ടിയാഗോയുടെ വില്‍പ്പന കമ്പനി 2023 ജനുവരിയോടെ ആരംഭിക്കും.






