ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. ഉടന്‍ തന്നെ സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയൊരു അപ്ഡേറ്റ് വരുമെന്നാണ് വാട്സാപ്പ് അറിയിച്ചിരിയ്ക്കുന്നത്. അധികം വൈകാതെ വോയ്സ് നോട്ടുകള്‍ വാട്സാപ്പ് സ്റ്റാറ്റസാക്കാന് ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ഐ.ഒ.എസ്. ഉപയോക്താക്കള്‍ പരീക്ഷണാര്‍ഥത്തില്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് വരികയാണ്. എല്ലാവരിലേക്കുമായി ഈ ഫീച്ചര്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സാപ്പ്.
മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വോയ്സ് നോട്ടുകളാകും വാട്സാപ്പ് സ്റ്റാറ്റസാക്കാന് സാധിക്കുകയെന്നാണ് വിവരങ്ങള്‍ വോയ്സ് സ്റ്റാറ്റസുകള്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ സാധിക്കും. ഈ വോയ്സ് സ്റ്റാറ്റസുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേന സുരക്ഷിതമായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ ഫീച്ചര്‍ എപ്പോള്‍ നിലവില്‍ വരുമെന്ന് വാട്സാപ്പ് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ചിത്രങ്ങളും വീഡിയോകളുമാണ് വാട്സാപ്പില്‍ സ്റ്റാറ്റസാക്കാന് സാധിക്കുന്നത്.






