അന്‍പതാം പിറന്നാള്‍ ആഘോഷിച്ച് നടി സുകന്യ. ജീവിതത്തില്‍ അര നൂറ്റാണ്ട് പിന്നിടുന്ന ഈ മനോഹരമായ ദിവസം ലണ്ടനില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാങ്ങള്ക്കുമൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സുകന്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘25.11.2022 ന് എന്റെ ജീവിതത്തിലെ നാഴികകല്ലായ 50-ാം ജന്മദിനം ലണ്ടനിലെ പ്രിയ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആഘോഷിക്കാന്‍ സാധിച്ചത് സന്തോഷകരമാണ്. എന്നെ സ്നേഹിക്കുന്നവരില്‍ കിട്ടുന്ന അംഗീകാരത്തിനും പരിഗണനയ്ക്കും ഏറെ നന്ദി’- സുകന്യ കുറിച്ചു.

നടി പല ഭാഷകളില്‍ അഭിനയിച്ച സിനിമകളുടെ ചിത്രങ്ങള്‍ പതിച്ച കേക്കാണ് പിറന്നാളിനായി ഒരുക്കിയത്. സുഹൃത്തുക്കള്‍ അയച്ച വീഡിയോ സന്ദേശങ്ങളും സുകന്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിനിന്ന താരമാണ് സുകന്യ. 1989 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഈശ്വര്‍ ആണ് സുകന്യയുടെ ആദ്യ ചിത്രം. 1994 ല്‍ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. തൂവല്‍ കൊട്ടാരം, കാണാക്കിനാവ്, ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മിനിസ്ക്രീനില്‍ സജീവമാണ് താരം.

Comments