
പോര്‍ഷെയുടെ ഇലക്ട്രിക് കാര്‍ സ്വന്തമാക്കി എആര്‍ റഹ്മാന്റെ മക്കളായ ഖദീജയും റഹീമയും. റഹ്മാന് തന്നെയാണ് അവര്‍ ഇലക്ട്രിക് കാര്‍ തിരഞ്ഞെടുത്തു മാറ്റത്തിന്റെ ഭാഗമായി എന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
സ്പോര്‍ട്സ് കാറായ ടൈകാന്റെ വൈദ്യുത പതിപ്പ് ജര്‍മന്‍ നിര്‍മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വിവിധ മോഡുകളില്‍ ഒറ്റ ചാര്‍ജില്‍ 370 കിലോമീറ്റര്‍ മുതല്‍ 512 കിലോമീറ്റര്‍ വരെയാണ് വാഹനത്തിന്റെ റേഞ്ച്. പരമാവധി 530 പിഎസ് കരുത്താണ് വാഹനത്തിനുളളത്. ഉയര്‍ന്ന വേഗം 250 കിലോമീറ്ററും. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഓണ്‍റോഡ് വില 1.70 കോടി രൂപയാണ്.
ടൈകാന് 4 എസ് അടക്കം നാലു വകഭേദങ്ങളാണ് വൈദ്യൂത ടൈകാന് ശ്രേണിയിലുളളത്. ടൈകാന്, ടൈകാന് ഫോര്‍ എസ്, ടര്‍ബോ, ടര്‍ബോ എസ് കൂടാതെ ഫോര്‍ എസ്, ടര്‍ബോ , ടര്‍ബോ എസ് പതിപ്പുകള്‍ ക്രോസ് ടുറിസ്മൊ വകഭേദമായും വില്പനയ്ക്കുണ്ട്.






