
ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറി പരീക്ഷണത്തിന് തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരില്‍ നിന്ന് നറുക്കിട്ട് തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാനം നല്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. നിശ്ചിത സംഖ്യയില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവര്‍ക്കാണ് പരിഗണന. ഇതിനായി 125 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
രണ്ടു തരത്തിലുള്ള നറുക്കെടുപ്പുകളാണ് പരിഗണിക്കുന്നത്. ഓരോ ആഴ്ചയിലും പണമിടപാട് നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആഴ്ച തോറുമാണ് നറുക്കെടുപ്പ്. പദ്ധതിയുടെ മുഴുവന്‍ വിവരങ്ങളും പിന്നീട് വെളിപ്പെടുത്തുമെന്ന് നീതി ആയോഗ് അറിയിച്ചു.






