കൊച്ചി: കൊച്ചിയില്‍ യുവതിക്ക് നേരെ ആക്രമണം. കാല്‍നട യാത്രക്കാരിയെ ബൈക്കിലെത്തിയ ആള് വെട്ടിവീഴ്ത്തി. ഇയാള്‍ പിന്നീട് ബൈക്കില്‍ രക്ഷപ്പെട്ടു. ഫാറൂഖ് എന്നയാളാണ് വെട്ടിയതെന്ന് സൂചനയുണ്ട്.
ഇന്ന് പതിനൊന്ന് മണിയോട് കലൂര്‍ ആസാദ് റോഡില്‍ വെച്ചാണ് സംഭവം. ബംഗാള്‍ സ്വദേശി സന്ധ്യക്കാണ് വെട്ടേറ്റത്. ഇവരുടെ മുന്‍ കാമുകനാണ് വെട്ടിയ ഫറുഖ് എന്നാണ് വിവരം. രണ്ട് പെണ്‍കുട്ടികള്‍ നടന്ന് പോകുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ വെട്ടുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷി വിശദീകരിച്ചത്. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.






