ആലപ്പുഴ: തെലങ്കാനയിലെ ഓപ്പറേഷന് താമര കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വീണ്ടും തെലങ്കാന പോലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വീട്ടിലെത്തി നോട്ടീസ് കൈമാറി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഹാജരാകാനാണ് നിര്‍ദേശം.
നേരത്തെ കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തുഷാര്‍ നല്കിയ ഹര്‍ജി തള്ളിയ തെലങ്കാന ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുഷാറിന്റെ അറസ്റ്റ് കോടതി തടയുകയായും ചെയ്തിരുന്നു. ആരോഗ്യകാരണങ്ങള്‍ കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന തുഷാറിനെതിരെ തെലങ്കാന പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.






