
സൂപ്പര്‍ ഫീച്ചറുകളുമായി നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ എത്തുന്നു. നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില വിവരങ്ങള്‍ പുറത്തുവന്നു. ഫീച്ചറുകള്‍, ഡിസൈന്‍, മോഡലുകള്‍, പുറത്തിറങ്ങുന്ന തീയതി എന്നിവയെ കുറിച്ചെല്ലാം ഇപ്പോള്‍ തന്നെ നിരവധി ടെക്ക് വെബ്സൈറ്റുകളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. നോക്കിയയുടെ അതിവേഗ ഫോണ്‍ 2017 ല്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം തന്നെ പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ പുറത്തിറക്കുമെന്ന് നോക്കിയ മേധാവികള്‍ അറിയിച്ചിരുന്നു. നോക്കിയ ഉ1ഇ എന്ന പേരിലുള്ള ഹാന്‍ഡ്സെറ്റിന്റെ ചിത്രങ്ങളാണ് നേരത്തെ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നത്. ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലുള്ള ഹാന്‍ഡ്സെറ്റുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നോക്കിയ ഡി1സി സ്മാര്‍ട്ട്ഫോണുകളുടെ വില തുടങ്ങുന്നത് 10,000 രൂപയിലാണെന്നാണ് nokiapoweruser.com എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2 ജിബി റാമോടു കൂടിയ പതിപ്പിന് 9,999 രൂപയും, 3 ജിബി റാമോട് കൂടിയ മോഡലിനു 12,999 രൂപയുമാണ് വില. ലഭ്യമായ വില വിവരങ്ങള്‍ ശരിയാണെങ്കില്‍ നോക്കിയ സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചെടുക്കുമെന്നാണ് കരുതുന്നത്. ഇത്രയും മികച്ച ഫീച്ചറുകളുള്ള സ്മാര്‍ട്ട്ഫോണ്‍ ഈ വിലയ്ക്ക് നോക്കിയ വിപണിയില്‍ ഇറക്കിയാല്‍ ഉപഭോക്താക്കള്‍ കൈനീട്ടി സ്വീകരിക്കുമെന്ന് തന്നെ പറയാം. എന്നാല്‍ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നോക്കിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നോക്കിയ D1C ഗോള്‍ഡ് ഹൈ എന്‍ഡ് വേര്‍ഷനാണെന്നാണ് കരുതുന്നത്. ഗോള്‍ വേര്‍ഷന്റെ ഹോം ബട്ടണില്‍ ഫിങ്കര്‍ പ്രിന്റ് സെന്‍സറുണ്ടാകും. അതേസമയം, ബ്ലാക്ക്, വൈറ്റ് വേര്‍ഷനുകളില്‍ ഫിങ്കര്‍ പ്രിന്റ് സെന്‍സറുകള്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ബ്ലാക്ക്, വൈറ്റ് വേര്‍ഷനില്‍ മെറ്റല്‍ ഫ്രെയിം, പോളികാര്ബോനേറ്റ് ബ്ലാക്ക് കവറുണ്ട്. എന്നാല്‍ ഗോള്‍ഡ് വേര്‍ഷനില്‍ മെറ്റല്‍ യുനിബോഡി ഡിസൈനാണ്. വിവിധ വെബ്സൈറ്റുകളില്‍ നിന്നു ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലാ വേര്‍ഷനുകളും ഫുള്‍ എച്ച്ഡി ഡിസ്പ്ലെയായിരിക്കും. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, അഡ്രീനോ 505 ജിപിയു ഗ്രാഫിക്സ്, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് ന്യൂഗട്ട്, 13 മെഗാപിക്സല്‍ പിന്‍ക്യാമറ, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.






