ബെറ്റൂള്‍: മധ്യപ്രദേശിലെ ബെറ്റൂളില് കുഴല്‍കിണറില്‍ വീണ എട്ടു വയസ്സുകാരനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. മാണ്ഡവിയിലെ വയലില്‍ കളിക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കുട്ടി 400 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.
തന്മയ് ദിയവാര് എന്ന കുട്ടിയാണ് അപകടത്തിപെട്ടത്. അടുത്തകാലത്ത് കുഴിച്ച കുഴല്കിണറാണിതെന്ന് അത്നേര് എസ്.എച്ച്ഒ അനില്‍ സോണി പറഞ്ഞു.
60 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്്. കുട്ടിക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. മണ്ണുമാറ്റിയന്ത്രം കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.






