ഇന്ത്യയിലെ വാഹനങ്ങളില്‍ ഇളമുറക്കാരനായി അറിയപ്പെടുന്നവരായ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ സിഎന്‍ജി വകഭേദവുമായി എത്തുന്നു. എസ്യുവി ട്വിസ്റ്റുള്ള ഹാച്ച്ബാക്കിന്റെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് പതിപ്പ് ഇന്ത്യയില്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇത് അടുത്ത വര്‍ഷത്തിന്റെ (2023) ആദ്യ മാസങ്ങളില്‍ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനൊപ്പം പ്രകൃതിയോട് ഇണങ്ങിയ C3 ലഭ്യമാക്കും.
സാധാരണ ഗ്യാസോലിന്‍ യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിട്രണ്‍ C3 സിഎന്‍ജിയുടെ പവര്‍, ടോര്‍ക്ക് കണക്കുകള്‍ അല്പം കുറവായിരിക്കും. നിലവില്‍ വാഹനം 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് 82 bhp കരുത്തില്‍ പരമാവധി 115 Nm torque വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതില്‍ നിന്നുമാവും പവര്‍ കുറയുക. ഈ വരാനിരിക്കുന്ന പുതിയ സിഎന്‍ജി വേരിയന്റും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമായിരിക്കും വിപണിയില്‍ എത്തുക. C3 ക്രോസിലെ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് 110 bhp പവറില്‍ 190 Nm torque വരെ വികസിപ്പിക്കാന്‍ പ്രാപ്തമാണ്. ഇത് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സംവിധാനവുമായി നിരത്തിലെത്തും.
2023-ന്റെ രണ്ടാം പകുതിയില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സോടുകൂടിയ C3 അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ യൂണിറ്റ് ഐസിനില്‍ നിന്നാണ് കടമെടുക്കുന്നത്. സിഎന്‍ജി, ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് പുറമേ സിട്രണ്‍ C3 ക്രോസ്ഓവറിന്റെ ഇലക്ട്രിക് ആവര്‍ത്തനവും പുറത്തിറക്കും. അടുത്ത വര്‍ഷം എപ്പോഴെങ്കിലും ഈ മോഡല്‍ വിപണിയിലെത്താന്‍ സാധ്യതയുണ്ട്. 50kWh ബാറ്ററി പായ്ക്കും 136 bhp പവറില്‍ 260 Nm torque നല്കുന്ന ഇലക്ട്രിക് മോട്ടോറിനൊപ്പം ഇത് വാഗ്ദാനം ചെയ്യാവുന്നതാണ്. ഗ്ലോബല്‍ സ്പെക്ക് പ്യൂഷോ e-208 ഇവിയിലും ഇതേ സജ്ജീകരണം പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നിലധികം ബാറ്ററി വലുപ്പ ഓപ്ഷനുകളുള്ള ഇലക്ട്രിക് ഹാച്ച്ബാക്കും കാര്‍ നിര്‍മാതാവ് വാഗ്ദാനം ചെയ്തേക്കാം.






