രണ്ട് പതിറ്റാണ്ടുകളോളം നീണ്ട ജൈത്രയാത്ര അവസാനിപ്പിക്കാനുള്ള സൂചനകള്‍ നല്കി ബജാജിന്റെ പള്‍സര്‍ എന്ന സീരിസ്. അടിസ്ഥാന രൂപത്തിന് കാര്യമായ മാറ്റങ്ങളില്ലാതെ 20 വര്‍ഷങ്ങള്‍ നിന്ന പള്‍സര്‍ സീരിസ് യുവാക്കളുടെ ഇഷ്ടവാഹനമായിരുന്നു. പള്‍സര്‍ 150 എന്ന ബ്രാന്‍ഡ് നെയിം നിര്‍ത്താനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍ എന്ന സൂചനകളാണ് ബജാജ് നല്‍കുന്നത്. നവംബറില്‍ ബജാജ് പള്‍സര്‍ 150യുടെ പിന്‍ഗാമി എന്ന നിലയില്‍ പള്‍സര്‍ പി150 എന്ന മോഡല്‍ പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ പള്‍സര്‍ 180 മോഡല്‍ നിര്‍ത്തലാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തോടെ പള്‍സര്‍ സീരിസിലെ കരുത്ത് കൂടിയ വാഹനമായ 220ന്റെ നിര്‍മാണവും അവസാനിപ്പിച്ചിരുന്നു. ഡിടിഎസ്ഐ സാങ്കേതിക വിദ്യയായിരുന്നു വാഹനത്തിന്റെ ഏറ്റവും വലിയ അപ്ഡേറ്റ്. നിലവിലെ രൂപത്തില്‍ 14 എച്ച്പി 13.3 എന്‍എം ടോര്‍ക്ക് കരുത്തിലാണ് വാഹനം നിരത്തിലെത്തിയിരുന്നത്. ഗ്യാസ് ഫില്‍ഡ് റിയര്‍ സസ്പെന്‍ഷനുകളുടെ യാത്രാസുഖം ചര്‍ച്ചയായതോടെ ബജാജിന് കരുത്ത് കൂടിയ വിഭാഗത്തില്‍ തിരിഞ്ഞുനോക്കാതെ വില്പന നേടാനായി. പുതിയ രൂപത്തിലും ഭാവത്തിലും എന്‍ജിനിലും പി150 ഇനി ആ സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കാം.






