
ബ്രസ്സല്‍സ്: ഫിഫ ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോട് തോറ്റതിന്റെ പ്രതിഷേധത്തില്‍ ബെല്‍ജിയം നഗരമായ ബ്രസ്സല്‍സിലും ഫ്രാന്സിെല വിവിധ നഗരങ്ങളിലും മെറോക്കോ ഫാന്‍സ് നടത്തിയ പ്രകടനം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രദേശിക സമയം ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. നൂറോളം വരുന്ന മൊറോക്കോ ഫാന്‍സ് മൊറോക്കോയുടെ പതാകകളുമായാണ് തെരുവിലിറങ്ങിയത്.
പോലീസിനു നേര്‍ക്ക് പടക്കവും മറ്റ് വസ്തുക്കളും എറിയുകയും മാലിന്യ സംഭരണ ബാഗുകള്‍ക്കും കാര്ഡ്ബോര്ഡുകള്ക്കും തീയിടുകയും ചെയ്തു. ഇവരെ പോലീസ് കണ്ണീര് വാതകവും ജലപീരങ്കിയും ഉപയോഗിച്ച് നേരിട്ടു. ഏതാനും മൊറോക്കോ ആരാധകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മറ്റ് ഗൗരവമുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
എന്നാല്‍, ഫ്രാന്‍സിലെ മോണ്ട്പെല്ലിയറില്‍ നടന്ന സംഘര്‍ഷത്തിനിടെ മൊറോക്കോയുടെ ആരാധകവൃന്ദത്തിലുണ്ടായിരുന്ന ഒരു കൗമാരക്കാരന് മരിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധം കണ്ട് റോഡില്‍ നിന്നും വാഹനങ്ങള്‍ തിരിച്ചുപോകുന്നതിനിടെ വാഹനങ്ങള്‍ക്കടിയില്‍ പെട്ടാണ് കൗമാരക്കാരന് മരിച്ചത്. ബെല്‍ജിയത്തിനു പുറമേ ഫ്രാന്‍സിലെ പല നഗരങ്ങളിലും മൊറോക്കോ ഫ്രാന്‍സിന്റെ പ്രതിമഷധം നടന്നിരുന്നു. പലയിടത്തും ഫ്രാന്‍സ് ആരാധകരുമായി ഇവര്‍ ഏറ്റുമുട്ടി.
ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കുന്ന ആദ്യ അറബ് ടീമാണ് മൊറോക്കോ. കൂടാതെ സെമിഫൈനിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന പ്രത്യേകതയുമുണ്ട്.






