ചൈനയില്‍ ഒപ്പോയുടെ പുതിയ ഹാന്‍ഡ്സെറ്റ് എ58എക്സ് (Oppo A58x 5G) അവതരിപ്പിച്ചു. കഴിഞ്ഞ മാസം ചൈനയില്‍ പുറത്തിറക്കിയ ഒപ്പോ എ56 5ജിയുടെ പരിഷ്കരിച്ച പതിപ്പാണിത്. ഒപ്പോ എ58എക്സ് 5ജിയുടെ 6 ജിബി + 128ജിബി സ്റ്റോറേജ് വേരിയന്റിന്റെ ചൈനയിലെ വില 1,200 യുവാന്‍ അതായത് ഏകദേശം 14,500 രൂപ ആണ്.
ഒപ്പോ എ58എക്സ് 5ജിയില്‍ 8ജിബി വരെ LPDDR4x റാമും 128 ജിബി UFS 2.2 സ്റ്റോറേജും ഉണ്ട്. 6.56 ഇഞ്ച് എച്ച്ഡി+ (720x1,612 പിക്സല്‍) എല്‍സിഡി സ്ക്രീനും 90Hz വരെ റിഫ്രഷ് റേറ്റും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമാണ് ഈ സ്മാര്‍ട് ഫോണിന്റെ പ്രധാന ഫീച്ചര്‍. മാലി-ജി57 എംസി2 മായി ജോടിയാക്കിയ മീഡിയടെക് ഡിമെന്‍സിറ്റി 700 ആണ് പ്രോസസര്‍. 10W വയര്‍ഡ് ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും മുഖം തിരിച്ചറിയല്‍ സംവിധാനവും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 12.1 ലാണ് ഒപ്പോ എ58എക്സ് 5ജി പ്രവര്‍ത്തിക്കുന്നത്.
13 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടെ ഇരട്ട പിന് ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. മുന്‍വശത്ത് 8 മെഗാപിക്സലിന്റെ ഫിക്സഡ് ഫോക്കസ് ക്യാമറയും ഇതിലുണ്ട്. നൈറ്റ് സീന്‍, എഐ ഐഡി ഫോട്ടോ, ടൈം-ലാപ്സ്, സ്ലോ മോഷന്‍ തുടങ്ങി നിരവധി ഫൊട്ടോഗ്രഫി ഫീച്ചറുകള്‍ ഈ സ്മാര്‍ട് ഫോണില്‍ ഉള്‍പ്പെടുന്നു.
ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.3 എന്നിവയെ പിന്തുണയ്ക്കുന്ന ഡ്യുവല്‍ സിം (നാനോ) 5ജി സ്മാര്‍ട് ഫോണാണിത്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും 3.5 എംഎം ഹെഡ്ഫോണ് ജാക്കും ഹാന്‍ഡ്സെറ്റിനുണ്ട്. ബ്രീസ് പര്‍പ്പിള്‍, സ്റ്റാറി സ്കൈ ബ്ലാക്ക്, ട്രാന്‍ക്വിലിറ്റി ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് ഒപ്പോ എ58എക്സ് 5ജി വരുന്നത്.






