
കോട്ടയം: മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. ജോസുകുട്ടി എന്ന കര്‍ഷകനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ മുഖത്തും കൈകളിലും പരിക്കുണ്ട്. രാവിലെ കുരുമുളക് പറിക്കാന്‍ തോട്ടത്തില്‍ എത്തിയ ജോസ്കുട്ടിയെ കുറുക്കന് ആക്രമിക്കുകയായിരുന്നു. ജോസ്കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമകാരിയായ കുറുക്കന് പിന്നീട് ചത്തിരുന്നു. ഇതോടെ ഇതിന് പേവിഷ ബാധയുണ്ടോയെന്ന് സംശയമുയര്‍ന്നു. കുറുക്കന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിന് മാറ്റി.
ഒരാഴ്ച മുന്‍പ് സ്ഥലത്തെ ഒരു പഞ്ചായത്ത് അംഗത്തെയും കുറുക്കന് ആക്രമിച്ചിരുന്നു.






