ഇന്ത്യന്‍ വിപണിയില്‍ നോക്കിയ സി31 സ്മാര്‍ട് ഫോണ്‍ അവതരിപ്പിച്ചു. 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഹാന്‍ഡ്സെറ്റ് 10,999 രൂപയ്ക്കും ലഭ്യമാണ്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എളുപ്പത്തിലുള്ള വീഡിയോ എഡിറ്റിങ്ങിനായി ഫോണില്‍ ഗോപ്രോയുടെ ക്വിക്ക് ആപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നു. ചാര്‍ക്കോള്‍, മിന്റ്, സിയാന് എന്നീ നിറങ്ങളില്‍ ഹാന്‍ഡ്സെറ്റ് വിപണിയിലെത്തും.
IP52 റേറ്റഡ് ബോഡി, ട്രിപ്പിള്‍ പിന് ക്യാമറകള്‍ എന്നിവയുമായാണ് പുതിയ ബജറ്റ് സ്മാര്‍ട് ഫോണ്‍ വരുന്നത്. രാത്രിയും പകലും മികച്ച ഷോട്ടുകള്‍ പകര്‍ത്താന്‍ ശേഷിയുള്ള ട്രിപ്പിള്‍ റിയര്‍, സെല്‍ഫി ക്യാമറകളും നോക്കിയ സി31 ല്‍ ഉണ്ടെന്നാണ് എച്ച്എംഡി അവകാശപ്പെടുന്നത്. എച്ച്ഡി റെസലൂഷനുള്ള (1600x720 പിക്സല്‍) 6.7 ഇഞ്ച് ഡിസ്പ്ലേയും സെല്‍ഫി ക്യാമറയ്ക്കായി വാട്ടര്‍ ഡ്രോപ്പ്-സ്റ്റൈല്‍ നോച്ചും നോക്കിയ സി31 ലുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സിസ്റ്റത്തില്‍ എഎഫ് ഉള്ള 13 മെഗാപിക്സല്‍ പ്രൈമറി ക്യാമറ സെന്‍സറും പോര്‍ട്രെയിറ്റിനും മാക്രോ ഫൊട്ടോഗ്രഫിക്കുമായി രണ്ട് 2 മെഗാപിക്സല്‍ സെന്‍സറുകളും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കായി നോക്കിയ സി31 ന് മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറുണ്ട്.
64 ജിബി വരെ സ്റ്റോറേജും 4 ജിബി റാമും ഉള്ള ഒക്ടാ കോര്‍ പ്രോസസറാണ് നോക്കിയ സി31ന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 12 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഗോപ്രോ ക്വിക്ക്, സ്പോട്ടിഫൈ പോലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളും ഉണ്ട്. രണ്ട് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും എച്ച്എംഡി വാഗ്ദാനം ചെയ്യുന്നുണ്ട്. 10W ചാര്‍ജിങ് ഉള്ള 5050 എംഎഎച്ച് ആണ് ബാറ്ററി. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്, ഫിംഗര്‍പ്രിന്റ് സ്കാനര്‍, ബ്ലൂടൂത്ത് 4.2, വൈ-ഫൈ 802.11 b/g/n എന്നിവയാണ് നോക്കിയ സി31ലെ മറ്റ് പ്രധാന ഫീച്ചറുകള്‍. 3.5 എംഎം ഹെഡ്ഫോണ് ജാക്കും മൈക്രോ യുഎസ്ബി പോര്‍ട്ടും ഉണ്ട്. സി31 ഹാന്‍ഡ്സെറ്റ് നോക്കിയ ഇന്ത്യ ഇ-സ്റ്റോറിലും പാര്‍ട്ണര്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലഭിക്കും.






