ആദ്യ വാഹനം സ്വന്തമാക്കിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഗായിക ഗൗരി ലക്ഷ്മി. ജീപ്പ് കോംപസ് എസ്യുവി സ്വന്തമാക്കിയ വിവരം ഗൗരി സോഷ്യല്‍മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. കറുപ്പ് നിറത്തിലുള്ള ജീപ്പ് കോംപസാണ് ഗൗരി സ്വന്തമാക്കിയത്. വാഹനം ഡെലിവറി എടുക്കുന്ന വീഡിയോയും ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്പോര്‍ട്സ്, ലോഞ്ചിട്ട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന കോംപസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 20.86 ലക്ഷത്തിലാണ്. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ടു എന്‍ജിനുകളാണ് കോംപസിനുള്ളത്.
3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍എം വരെ ടോര്‍ക്കും നല്കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. ജീപ്പിന്റെ ചെറു എസ്യുവി കോംപസ് ഇന്ത്യയില്‍ എത്തിയത് 2017 ജൂലൈ 31നായിരുന്നു.






