
തിരുവനന്തപുരം : തലസ്ഥാനത്ത് പുരോഗമിക്കുന്ന കേരളാ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ കൈരളി തിയേറ്ററില്‍ പ്രതിഷേധം. അനധികൃതമായി റിസര്‍വേഷന്‍ പാസുകള്‍ അനുവദിച്ച് ഡെലിഗേറ്റുകള്‍ക്ക് സിനിമ കാണാനുള്ള അവസരം നിഷേധിച്ചുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
'ക്ലാഷ്' എന്ന ഈജിപ്ഷ്യന്‍ സിനിമയുടെ പ്രദര്‍ശനത്തിന് തൊട്ടുമുന്‍പായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ വിഷയത്തില്‍ ഇടപെടുകയും ചിത്രം വണ്ടും പ്രദര്‍ശിപ്പിക്കാമെന്ന് അറിയിച്ചുവെങ്കിലും പ്രതിഷേധത്തിന് അയവുവന്നിട്ടില്ല.






