തിരുവനന്തപുരം: തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെ അനുകൂലിച്ച് നടന് ജോയ് മാത്യു. തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിനെ നിന്ദിക്കരുതെന്ന് ജോയ് മാത്യു പറഞ്ഞു. ദേശീയ ഗാനം ആലപിക്കുന്നതിനോട് എതിര്‍പ്പുള്ളവര്‍ അത് കോടതിയില്‍ ചോദ്യം ചെയ്യണം. നിന്ദിക്കരുത്. ദേശീയ ഗാനത്തെ നിന്ദിച്ച് ഈ രാജ്യത്ത് ജീവിക്കുന്നവര്‍ ഇവിടുത്തെ ഒരു ആനുകൂല്യവും പറ്റരുതെന്ന് മാധ്യമപ്രതികരണത്തില് ജോയ് മാത്യു പറഞ്ഞു.
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് ആറ് ഡെലിഗേറ്റുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു വനിത അടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ക്ലാഷ് എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കന്റോണ്‍മെന്റ് എസ്.പിയെ ഡി.ജി.പി ചുമതലപ്പെടുത്തി.
സുപ്രീം കോടതി വിധി പ്രകാരം ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ ചില ഡെലിഗേറ്റുകള്‍ എഴുന്നേല്‍ക്കുന്നില്ലെന്ന് ആരോപിച്ച് യുവമോര്‍ച്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവമോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്.എസ് രാജീവാണ് പരാതി നല്‍കിയത്.






