മിഡില്‍ ഈസ്റ്റ് വിപണികളില്‍ ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഓണറിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഓണര്‍ എക്സ്5 അവതരിപ്പിച്ചു. ഓണറിന്റെ ജോര്‍ദാന്‍ ഫെയ്സ്ബുക്ക് പേജിലെ റിപ്പോര്‍ട്ട് പ്രകാരം ഹാന്‍ഡ്സെറ്റിന്റെ വില 75 ജോര്‍ദാന്‍ ദിനാര്‍ അതായത് ഏകദേശം 8,700 രൂപയാണ്. സണ്‍റൈസ് ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് വ്യത്യസ്ത കളര്‍ വേരിയന്റുകളില്‍ ഓണര്‍ എക്സ്5 ലഭ്യമാണ്.
ഓണര്‍ എക്സ്5ല്‍ ഡ്യുവല്‍-സിം 4ജി കണക്റ്റിവിറ്റിയുണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഹാന്‍ഡ്സെറ്റ് പ്രവര്‍ത്തിക്കുന്നത്. 720x1600 പിക്സല്‍ റെസലൂഷനും 20:9 ആസ്പെക്റ്റ് റേഷ്യേയും ഉള്ള 6.5 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് സ്മാര്‍ട് ഫോണിന്റെ സവിശേഷത. IMG GE8320 ജിപിയു ഉള്‍പ്പെടെയുള്ള മീഡിയാടെക് ഹീലിയോ ജി25 ആണ് പ്രോസസര്‍. 2 ജിബി റാമിലാണ് ഓണര്‍ എക്സ് 5 എത്തുന്നത്.
8 മെഗാപിക്സലിന്റെ സിംഗിള്‍ ക്യാമറയാണ് പിന്നിലുള്ളത്. 5 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. വാട്ടര്‍ഡ്രോപ്പ് ആകൃതിയിലുള്ള നോച്ചിലാണ് സെല്‍ഫി ക്യാമറയുള്ളത്. പിന്നിലെ ക്യാമറ മൊഡ്യൂളില്‍ എല്‍ഇഡി ഫ്ലാഷ് ഉള്‍പ്പെടുന്നു. ഈ സ്മാര്‍ട് ഫോണ്‍ 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമായാണ് വരുന്നത്. കൂടാതെ മൈക്രോ എസ്ഡി സ്ലോട്ട് വഴി 1 ടിബി വരെ എക്സ്റ്റേണല്‍ മെമ്മറി വിപുലീകരണത്തെ പിന്തുണയ്ക്കുന്നു.
വൈ-ഫൈ 802.11 a/b/g/n, ജിപിഎസ്, ഒടിജി, ബ്ലൂടൂത്ത് വി5.1, 3.5എംഎം ഹെഡ്ഫോണ് ജാക്ക്, മൈക്രോയുഎസ്ബി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നതാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഗ്രാവിറ്റി സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഓണര്‍ പായ്ക്ക് ചെയ്തിരിക്കുന്നത്. മിഡില്‍ ഈസ്റ്റിന് പുറത്തുള്ള വിപണികളിലെ ഔദ്യോഗിക ലോഞ്ച് ഓണര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.






